ഏറ്റുമാനൂർ: ഒറ്റയ്ക്കു താമസിക്കുന്ന വിധവയായ വയോധികയുടെ വീടിന്റെ ഗേറ്റ് രാത്രിയിൽ സാമൂഹിക വിരുദ്ധർ തകർത്തു.
ഏറ്റുമാനൂർ പാറകണ്ടം കോണിക്കൽ ഭാഗത്ത് ശ്രീവിശ്വം വീട്ടിൽ തുളസി വിശ്വനാഥിന്റെ വീടിന്റെ ഗേറ്റാണ് തകർത്തത്. ജെസിബി ഉപയോഗിച്ച് തകർത്ത ഗേറ്റ് കോണിക്കൽ ജംഗ്ഷനു സമീപം കൈത്തോട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. രാത്രി ഒരു മണിയോടെ ശബ്ദം കേട്ട് തുളസി പുറത്തിറങ്ങി നോക്കിയപ്പോൾ അക്രമികൾ ജെസിബിയുമായി കടന്നു കളഞ്ഞു. ജില്ലാ പോലീസ് ചീഫിന് ഇവർ പരാതി നൽകി.
ഒറ്റയ്ക്കു താമസിക്കുന്ന തന്റെ ജീവനും സ്വത്തിനും സംരക്ഷണം വേണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.