+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭാ​ര​ത് ഗൗ​ര​വ് ടൂ​ർ പാ​ക്കേ​ജു​മാ​യി റെ​യി​ൽ​വേ ടൂ​റി​സം കോ​ർ​പറേ​ഷ​ൻ

സ്വ​ന്തം ലേ​ഖ​ക​ൻകൊ​ല്ലം: രാ​ജ്യ​ത്തി​ന്‍റെ തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളും ച​രി​ത്ര പ്ര​സി​ദ്ധ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കാ​ൻ റെ​യി​ൽ​വേ അ​വ​സ​രം
ഭാ​ര​ത് ഗൗ​ര​വ് ടൂ​ർ പാ​ക്കേ​ജു​മാ​യി റെ​യി​ൽ​വേ ടൂ​റി​സം കോ​ർ​പറേ​ഷ​ൻ
സ്വ​ന്തം ലേ​ഖ​ക​ൻ

കൊ​ല്ലം: രാ​ജ്യ​ത്തി​ന്‍റെ തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളും ച​രി​ത്ര പ്ര​സി​ദ്ധ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കാ​ൻ റെ​യി​ൽ​വേ അ​വ​സ​രം ഒ​രു​ക്കു​ന്നു.

ഭാ​ര​ത സ​ർ​ക്കാ​ർ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് ആ​ന്‍റ് ടൂ​റി​സം കോ​ർ​പറേ​ഷ​ൻ ലി​മി​റ്റ​ഡ് ആ​ണ് ഭാ​ര​ത് ഗൗ​ര​വ് ട്രെ​യി​ൻ ടൂ​ർ പാ​ക്കേ​ജ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഭാ​ര​ത സ​ർ​ക്കാ​രി​ന്‍റെ ദേ​ഖോ അ​പ്നാ ദേ​ശ് - ഏ​ക് ഭാ​ര​ത് ശ്രേ​ഷ്ഠ ഭാ​ര​ത് എ​ന്നീ ആ​ശ​യ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​ണ് ഭാ​ര​ത് ഗൗ​ര​വ് ടൂ​റി​സ്റ്റ് തീ​വ​ണ്ടി​ക​ൾ റെ​യി​ൽ​വേ ഓ​ടി​ച്ച് വ​രു​ന്ന​ത്.
ഈ ​വി​ഭാ​ഗ​ത്തി​ലെ അ​ടു​ത്ത ട്രെ​യി​ൻ 17 - ന് ​കേ​ര​ള​ത്തി​ൽ നി​ന്ന് യാ​ത്ര തി​രി​ക്കും. മൈ​സൂ​ർ, ഹം​പി ഷി​ർ​ദി, ശ​നി ശിം​ഗ​നാ​പൂ​ർ, നാ​സി​ക്, ഗോ​വ എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് 23-ന് ​തി​രി​കെ എ​ത്തും.

ഏ​സി ത്രീ​ട​യ​ർ , സ്ലീ​പ്പ​ർ ക്ലാ​സ് എ​ന്നി​വ ചേ​ർ​ന്ന് 754 വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ശേ​ഷി​യു​ള്ള​താ​ണ് ഈ ​വ​ണ്ടി. സ്റ്റാ​ൻ​ഡേ​ർ​ഡ് ക്ലാ​സി​ൽ 544 യാ​ത്ര​ക്കാ​രെ​യും കം​ഫ​ർ​ട്ട് ക്ലാ​സി​ൽ 210 പേ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് യാ​ത്ര. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് കൊ​ച്ചു​വേ​ളി, കൊ​ല്ലം, കോ​ട്ട​യം, എ​റ​ണാ​കു​ളം ടൗ​ൺ, തൃ​ശൂ​ർ, ഒ​റ്റ​പ്പാ​ലം, പാ​ല​ക്കാ​ട് ജം​ഗ്ഷ​ൻ, പോ​ട​ന്നൂ​ർ ജം​ഗ്ഷ​ൻ, സേ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് വ​ണ്ടി​യി​ൽ ക​യ​റാം.

മ​ട​ക്ക​യാ​ത്ര​യി​ൽ മം​ഗ​ലാ​പു​രം, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, ഷൊ​ർ​ണൂ​ർ, തൃ​ശൂ​ർ, എ​റ​ണാ​കു​ളം ടൗ​ൺ, കോ​ട്ട​യം, കൊ​ല്ലം , കൊ​ച്ചു​വേ​ളി സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​റ​ങ്ങു​ക​യും ചെ​യ്യാം.

മൈ​സൂ​രി​ലെ സെ​ന്‍റ് ഫി​ലോ​മി​ന ക​ത്തീ​ഡ്ര​ൽ, മൈ​സൂ​ർ കൊ​ട്ടാ​രം, ബൃ​ന്ദാ​വ​ൻ ഗാ​ർ​ഡ​ൻ, ചാ​മു​ണ്ഡി ഹി​ൽ​സ്, മൈ​സൂ​ർ റെ​യി​ൽ​വേ മ്യൂ​സി​യം, ഹം​പി​യി​ലെ കാ​ഴ്ച​ക​ൾ, ഷി​ർ​ദി സാ​യി​ബാ​ബ ക്ഷേ​ത്രം, ശ​നി ശിം​ഗ​നാ​പൂ​ർ ക്ഷേ​ത്രം, ത്ര​യം​ബ​കേ​ശ്വ​ർ ക്ഷേ​ത്രം, പ​ഞ്ച​വ​ടി, ഗോ​വ​യി​ലെ ക​ല​ൻ ഗു​ട്ട് ബീ​ച്ച്, വാ​ഗ​ത്തോ​ർ ബീ​ച്ച്, ബ​സി​ലി​ക്ക ഒ​ഫ് ബോം ​ജീ​സ​സ്, സെ ​ക​ത്തീ​ഡ്ര​ൽ എ​ന്നി​വ സ​ന്ദ​ർ​ശി​ക്കാ​ൻ അ​വ​സ​രം ഉ​ണ്ടാ​കു​മെ​ന്ന് റെ​യി​ൽ​വേ ടൂ​റി​സം ജോ​യി​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ പി. ​സാം ജോ​സ​ഫ്, തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ ഡി​വി​ഷ​ൻ പി​ആ​ർ​ഒ ഷെ​ബി ടി. ​രാ​ജ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

സ്ലീ​പ്പ​ർ ക്ലാ​സും ത്രീ​ട​യ​ർ ഏ​സി സൗ​ക​ര്യ​വു​മു​ള്ള എ​ൽ​എ​ച്ച്ബി കോ​ച്ചു​ക​ളാ​ണ് ഈ ​സ​ർ​വീ​സി​നു​ള്ള​ത്. മി​ക​ച്ച നി​ല​വാ​ര​മു​ള്ള പാ​ൻ​ട്രി കാ​റും ഭ​ക്ഷ​ണ​ത്തി​നാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​ക്കാ​യി എ​ല്ലാ കോ​ച്ചു​ക​ളി​ലും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ ഉ​ണ്ടാ​കും. കോ​ച്ചു​ക​ളി​ൽ അ​ത്യാ​ധു​നി​ക സി​സി​ടി​വി കാ​മ​റ​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

നോ​ൺ ഏ​സി ക്ലാ​സി​ലെ യാ​ത്ര​യ്ക്ക് സ്റ്റാ​ൻ​ഡാ​ർ​ഡ് എ​ന്ന വി​ഭാ​ഗ​ത്തി​ൽ ഒ​രാ​ൾ​ക്ക് 18, 350 രൂ​പ​യും തേ​ർ​ഡ് ഏ​സി ക്ലാ​സി​ലെ യാ​ത്ര​യ്ക്ക് കം​ഫ​ർ​ട്ട് എ​ന്ന വി​ഭാ​ഗ​ത്തി​ൽ ഒ​രാ​ൾ​ക്ക് 28, 280 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് നി​ര​ക്ക്.

ബു​ക്കിം​ഗ് സ​മ​യ​ത്ത് തെ​ര​ഞ്ഞെ​ടു​ത്ത ക്ലാ​സു​ക​ളി​ൽ ആ​യി​രി​ക്കും യാ​ത്ര അ​നു​വ​ദി​ക്കു​ക. രാ​ത്രി ഏ​സി ഹോ​ട്ട​ലു​ക​ളി​ലാ​ണ് താ​മ​സ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. രാ​വി​ലെ​യും ഉ​ച്ച​യ്ക്കും രാ​ത്രി​യും വെ​ജി​റ്റേ​റി​യ​ൻ ഭ​ക്ഷ​ണ​മാ​ണ് ന​ൽ​കു​ന്ന​ത്. ടൂ​ർ എ​സ്കോ​ർ​ട്ടു​ക​ളു​ടെ സേ​വ​ന​വും ല​ഭി​ക്കും. യാ​ത്രി​ക​ർ​ക്ക് ഇ​ൻ​ഷു​റ​ൻ​സും ഉ​ണ്ടാ​കും.

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് എ​ൽ​റ്റി​സി സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ബു​ക്കിം​ഗി​നും ഐ​ആ​ർ​സി​റ്റി​സി വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കാം.

തി​രു​വ​ന​ന്ത​പു​രം -8287932095, എ​റ​ണാ​കു​ളം -8287932082, കോ​ഴി​ക്കോ​ട് -8287932098, കോ​യ​മ്പ​ത്തൂ​ർ -9003140655 എ​ന്നീ ന​മ്പ​രു​ക​ളി​ലും വി​ശ​ദ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും.