പാലാ: അന്തീനാട് ശാന്തിനിലയം സ്പെഷല്‍ സ്കൂളിന് വീണ്ടും അഭിമാന നേട്ടങ്ങള്‍ കൊയ്യുവാന്‍ വിദ്യാര്‍ഥികള്‍ ബെര്ലിലേക്ക് യാത്രയാകുന്നു. പന്ത്രണ്ടു മുതല്‍ 27 വരെ ജര്‍മനിയിലെ ബെര്‍ലിനില്‍ നടക്കുന്ന സ്പെഷല്‍ ഒളിമ്പിക്സിലാണ് ഇവര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങുന്നത്.
റ്റിനു മോന്‍സി നീന്തലിലും ഹരിചന്ദന പി. എം. ഹാന്‍ഡ് ബോളിലും അലീന ഷാജി ഫുട്ബോളിനുമാണ് മാറ്റുരയ്ക്കുന്നത്. ഏറെ നാളത്തെ പരിശീലനത്തിനു ശേഷമാണ് ഇവര്‍ സ്പെഷല്‍ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്.
സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആനി ജോസഫിന്റെയും പരിശീലക അല്ലിയമ്മ ജോണിന്റെയും നീന്തലില്‍ പരിശീലനം നല്‍കിവരുന്ന തോപ്പന്‍സ് അക്കാദമിയുടെയും അധ്യാപകരുടെയും കുട്ടികളുടെ മാതാപിതാക്കളുടെയും കൂട്ടായ പരിശ്രമമാണ് ഇവര്‍ക്ക് യോഗ്യത നേടാന്‍ സഹായകമായത്. ജൂണ്‍ രണ്ടിന് സ്കൂള്‍ തലത്തില്‍ ചേര്‍ന്ന യോഗത്തില്‍ കുട്ടികള്‍ക്ക് വിജയാശംസകള്‍ നേര്‍ന്നു.