കാഞ്ഞിരപ്പള്ളി: തന്പക മരങ്ങളെ ആദരിക്കുന്നതിനായി ഒത്തുകൂടിയവർ തിരികെ മടങ്ങിയത് തന്പകമരത്തൈകളുമായി. കരിപ്പാപ്പറമ്പില്‍ കെ.സി. ഡൊമിനികിന്റെ വീട്ടുമുറ്റത്തെ 95 വയസായ രണ്ടു തമ്പക മരങ്ങളെയാണ് വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചത്. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ തമ്പകമരച്ചുവട്ടിൽ തിരി തെളിച്ച് ആദരവ് അറിയിച്ചു. വൃദ്ധരുടെ മഹത്വം, പ്രായമായവരുടെ സുകൃതം, അവരുടെ അനുഗ്രഹം ഇതെല്ലാം ആദരിക്കപ്പെടണമെന്ന സന്ദേശമാണ് മുത്തശിമരം നൽകുന്നതെന്ന് മാർ ജോസ് പുളിക്കൽ പറഞ്ഞു. മരം മാത്രമല്ല മനുഷ്യരും വാർധക്യത്തിലെത്തുമ്പോൾ അവർ കൂടുതൽ മൂല്യമുള്ളവരായി മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ബിനു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ.സി. ഡൊമിനിക്കിനെ വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ഗോപകുമാര്‍ കങ്ങഴ മെമന്റോ നല്കി ആദരിച്ചു.
ചടങ്ങിലെത്തിയവർക്ക് തമ്പകമരത്തിന്റെ 100 തൈകളാണ് സൗജന്യമായി വിതരണം ചെയ്തത്.
കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ റവ.ഡോ. കുര്യൻ താമരശേരി, പ്രൊക്കുറേറ്റർ ഫാ. ഫിലിപ്പ് തടത്തിൽ, സ്കൂള്‍ വിദ്യാര്‍ഥികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കുന്നുംഭാഗം ടിബി റോഡില്‍ കരിപ്പാപ്പറമ്പില്‍ കെ.സി. ഡൊമിനിക്കിന്റെ (ബാബുച്ചായന്) വീട്ടുമുറ്റത്താണ് തമ്പകമരങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. കൊല്ലവർഷം 1103 പത്താം മാസം ഏഴിന് കരിപ്പാപ്പറമ്പ് തറവാട്ടുമുറ്റത്ത് കെ.സി. ഡൊമിനിക്കിന്റെ മുത്തച്ഛന് ഡൊമിനിക് തൊമ്മനാണ് നിലമ്പൂരിൽനിന്ന് കാഞ്ഞിരപ്പള്ളിയില്‍ തമ്പകത്തൈ എത്തിച്ചു നട്ടത്. മുത്തച്ഛന് നട്ടുവളർത്തിയ മരം ഒരു നിധിപോലെ കാത്തുസൂക്ഷിക്കുകയാണ് കൊച്ചുമകന് ഡൊമിനിക്കും. ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് തമ്പകം പൂക്കുന്ന കാലം. കായ്കള്‍ പറന്നുവീണ് തൊട്ടടുത്ത തൊടികളിലും മരങ്ങൾ വളര്‍ന്നുനില്‍പ്പുണ്ട്. അയണ്‍ വുഡ് ഓഫ് മലബാര്‍ എന്നാണ് ഇംഗ്ലീഷ് നാമം. റെയില്‍പ്പാളം, ഡാം, തൂക്കുപാലം എന്നിവ നിര്‍മിക്കുന്നതിന് ബ്രിട്ടീഷുകാര്‍ തമ്പകം ഉപയോഗിച്ചിരുന്നു.