കോട്ടയം: പത്താം ക്ലാസ് പാഠപുസ്തകത്തിലെ ജനാധിപത്യത്തെക്കുറിച്ചു പ്രതിപാദിക്കുന്ന മുഴുവൻ പാഠഭാഗങ്ങളും നീക്കിയ എൻസിഇആർടി നടപടിയിലൂടെ കേന്ദ്രസർക്കാരിന്റെ ഫാസിസ്റ്റ് മുഖം കൂടുതൽ വ്യക്തമാവുകയാണെന്ന് കേരള കോൺഗ്രസ്-എം സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്.
ഗാന്ധിവധവും മുഗൾ ചരിത്രവും പാഠപുസ്തകത്തിൽനിന്നും ഒഴിവാക്കി രാജ്യത്തിന്റെ യഥാർഥ ചരിത്രം പഠിക്കുന്നതിനുള്ള അവസരം വിദ്യാർഥികൾക്ക് നിഷേധിച്ചതിനു പിന്നാലെയാണ് ജനാധിപത്യത്തിന്റെ മഹത്വത്തെയും കേന്ദ്രസർക്കാർ തമസ്കരിച്ചിരിക്കുന്നത്.
ജനാധിപത്യ രാജ്യത്ത് വിദ്യാർഥികൾ ജനാധിപത്യ തത്വങ്ങൾ പഠിക്കരുതെന്ന സംഘപരിവാർ അജണ്ട എൻസിഇആർടിയെ ഉപയോഗിച്ച് നടപ്പാക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്നും സ്റ്റീഫൻ ജോർജ് ആരോപിച്ചു.