+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിദ്ധാർഥ് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചു

ന്യൂഡൽഹി: ഓർമശക്തിയുടെ മികവു കൊണ്ട് വിസ്മയം സൃഷ്ടിച്ച മലയാളി ബാലൻ ഏഷ്യാ ബുക്ക്‌ ഓഫ് റെക്കോർഡസിന്‍റെ ഗ്രാൻഡ് മാസ്റ്റർ സർട്ടിഫിക്കറ്റ് സ്വന്തമാക്കി. രണ്ടു വയസുകാരനായ സിദ്ധാർഥ് രാജേഷ് 5 മിനിറ്റ് 38 സെക്ക
സിദ്ധാർഥ്  ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചു
ന്യൂഡൽഹി: ഓർമശക്തിയുടെ മികവു കൊണ്ട് വിസ്മയം സൃഷ്ടിച്ച മലയാളി ബാലൻ ഏഷ്യാ ബുക്ക്‌ ഓഫ് റെക്കോർഡസിന്‍റെ ഗ്രാൻഡ് മാസ്റ്റർ സർട്ടിഫിക്കറ്റ് സ്വന്തമാക്കി. രണ്ടു വയസുകാരനായ സിദ്ധാർഥ് രാജേഷ് 5 മിനിറ്റ് 38 സെക്കൻഡിനുള്ളിൽ 49 മൃഗങ്ങളുടെ ആവാസ വ്യവസ്ഥ ഓർത്ത് പറഞ്ഞു കൊണ്ടാണ് ഈ നേട്ടം കരസ്ഥമാക്കിയത്.

വിവിധ രാജ്യങ്ങളുടെ പതാകകളും നാൽപതോളം സാധാരണ മൃഗങ്ങളുടെ ശാസ്ത്രീയനാമവും അനായാസമായി ഓർമിച്ചെടുക്കാൻ കഴിയുന്ന ഈ കൊച്ചു മിടുക്കന് വിവിധതരം ദിനോസറുകളുടെ വർഗങ്ങളും തിരിച്ചറിയാൻ കഴിയും.

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ കഴിഞ്ഞ ദിവസം ഇടം നേടിയ സിദ്ധാർഥ് രാജേഷ് ദിവസങ്ങൾക്കകമാണ് ഏഷ്യാ ബുക്ക്‌ ഓഫ് റെക്കോർഡ്‌സിലും തന്‍റെ സ്ഥാനം ഉറപ്പിച്ചത്.

ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ നഴ്സിംഗ് ഓഫീസറും ഇന്ത്യൻ പ്രഫഷണൽ നഴ്സസ് അസോസിയേഷൻ ട്രഷററുമായ രാജേഷിന്‍റേയും റാം മനോഹർ ലോഹിയ ആശുപത്രിയിൽ നഴ്സിംഗ് ഓഫീസറായി ജോലി ചെയ്യുന്ന ശ്രീലക്ഷ്മിയുടെയും മകനാണ് സിദ്ധാർഥ് രാജേഷ്.

റെജി നെല്ലിക്കുന്നത്ത്