കണ്ണൂർ: നടാൽ റെയിൽവേ ഗേറ്റിന് സമീപം 22 ഗ്രാം ബ്രൗൺഷുഗറുമായി യുവാവ് അറസ്റ്റിൽ.തോട്ടട സമാജ് വാദി കോളനിയിലെ മഹേന്ദ്ര റെഡി(35) യെയാണ് എടക്കാട് എസ്ഐ വിജേഷും സംഘവും അറസ്റ്റ് ചെയ്തത്. തലശേരി ഭാഗത്ത് സ്ഥിരമായി ബ്രൗൺ ഷുഗർ എത്തിച്ച് വില്പന നടത്തുന്നയാളാണ് പിടിയിലായ മഹേന്ദ്ര റെഡിയെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് നാളുകളായി ഇയാളെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. തുടർന്ന് ഇന്നലെ പുലർച്ചെ ആറോടെ നടാൽ റെയിൽവേ ഗേറ്റിന് സമീപത്തുനിന്ന് പിടികൂടുകയായിരുന്നു. ബ്രൗൺ ഷുഗർ വില്പനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് മഹേന്ദ്ര റെഡി പിടിയിലാകുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.