കൊല്ലം : മണിപ്പൂരിൽ ആഴ്ചകളായി തുടരുന്ന കലാപത്തിനും ക്രൈസ്തവ ദേവാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും എതിരെ നടക്കുന്ന ആക്രമണങ്ങൾക്കും അറുതി വരുത്തണമെന്നും പ്രദേശത്ത് സമാധാനന്തരീക്ഷം പുനസ്ഥാപിക്കാൻ അടിയന്തര നടപടികൾ ഉണ്ടാകണം എന്നും ആവശ്യപ്പെട്ടുകൊണ്ട് മണിപ്പൂരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ (കെഎൽസിഎ) നേതൃത്വത്തിൽ വിവിധ ഇടവകകളിൽ നാലിന് ഐക്യദാർഢ്യ സമ്മേളനങ്ങൾ സംഘടിപ്പിക്കും.
ഇപ്പോൾ തുടരുന്ന സംഘർഷത്തിന്റെ മറവിൽ ആക്രമണത്തിന് ഇരയാകുന്നവരെയും ക്രൈസ്തവ ആരാധനാലയങ്ങളെയും ഇതര സ്ഥാപനങ്ങളെയും സംരക്ഷിക്കാൻ നടപടികൾ ഉണ്ടാവണം എന്നും പ്രസിഡന്റ് ഷെറി ജെ തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി, ലെസ്റ്റർ കാർഡോസ്,വിൻസി ബൈജു, ജോസഫ്കുട്ടി, അനിൽ ജോൺ, ജാക്സൺ നീണ്ടക്കര. ലക്റ്റീഷ്യ. ജെ എന്നിവർ ആവശ്യപ്പെട്ടു.