കുറവിലങ്ങാട്: ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയുടെ വീട്ടില്‍ മാമ്പഴം ചോദിച്ചെത്തി ഇവരുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മുട്ടം കണ്ണാടിപാറ ഇല്ലിചാരി പള്ളിമുക്ക് തോപ്പില്‍പറമ്പില്‍ അഷ്റഫ് ( ഉസ്താദ് -58), എറണാകുളം മടക്കത്താനം വടക്കേക്കര ലിബിന് ബെന്നി (35) എന്നിവരെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ കഴിഞ്ഞ 25ന് ഉച്ചയോടെ സ്കൂട്ടറില്‍ ഉഴവൂര്‍ പെരുന്താനം ഭാഗത്തുള്ള വൃദ്ധയുടെ വീട്ടിലെത്തി വീടിന്റെ സിറ്റൗട്ടില്‍ ഇരിക്കുകയായിരുന്ന വൃദ്ധയോട് മാമ്പഴം ഇരിപ്പുണ്ടോ എന്ന് ചോദിച്ചു. ഇത് എടുക്കാന്‍ ഇവര്‍ അകത്തു പോയ സമയത്ത് പ്രതികളില്‍ ഒരാള്‍ വൃദ്ധയുടെ പിന്നാലെ അകത്തു കടക്കുകയും ഇവരെ ബലംപ്രയോഗിച്ച് കട്ടിലേക്ക് തള്ളിയിട്ട് ഇവരുടെ കൈയില്‍ കിടന്നിരുന്ന ആറു വളകളും രണ്ടു മോതിരവും ബലമായി ഊരിയെടുത്ത് സ്കൂട്ടറില്‍ കയറി കടന്നുകളയുകയായിരുന്നു. പ്രതികളില്‍ ഒരാള്‍ വൃദ്ധയുടെ പുറകെ അകത്തു കയറിയ സമയം കൂടെയുണ്ടായിരുന്ന ആള് വീടിന്റെ മുന്‍വശത്ത് സ്കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി കാത്തുനില്ക്കുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും മോഷ്ടാക്കളെ പിടികൂടുകയായിരുന്നു.
മോഷണമുതല്‍ വില്ക്കാന് സഹായിച്ചതിനാണ് ലിബിന് ബെന്നിയെ പിടികൂടിയത്. കൂട്ടുപ്രതിക്കായുള്ള തെരച്ചില്‍ ശക്തമാക്കിയതായി പോലീസ് പറഞ്ഞു. ഇരുവരെയും തൊടുപുഴ ഭാഗത്തുനിന്നാണ് അന്വേഷണസംഘം പിടികൂടിയത്. ലിബിന് ബെന്നിക്ക് തൊടുപുഴ, പെരുമ്പാവൂര്‍, മൂവാറ്റുപുഴ എന്നീ സ്റ്റേഷനുകളിലും അഷറഫിന് തൊടുപുഴ സ്റ്റേഷനിലും കേസുകളുണ്ട്.