ചെമ്മലമറ്റം: മ ൂന്ന് പതിറ്റാണ്ടിലേറെയായി പൊതുപ്രവർത്തനരംഗത്ത് നിറസാന്നിധ്യമായിരുന്ന മണിക്കൊമ്പേൽ സാർ എന്ന് വിളിക്കുന്ന അഡ്വ. ജോർജ് സെബാസ്റ്റ്യന്റെ വേർപാട് നാടിനു തീരാനഷ്ടമായി. കേരള ജനപക്ഷം സംസ്ഥാന കമ്മിറ്റിയംഗവും മീനച്ചിൽ ഈസ്റ്റ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാനുമായിരുന്നു ജോർജ് സെബാസ്റ്റ്യൻ മണിക്കൊന്പേൽ.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ഇദ്ദേഹം കെഎസ്സി സംസ്ഥാന കമ്മിറ്റിയംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1991 മുതൽ മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്കിന്റെ സീനിയർ ഭരണസമിതിയംഗമാണ്. രാഷ്ട്രീയരംഗത്ത് പി.സി. ജോർജിനൊപ്പം പ്രവർത്തിച്ചു. തെരഞ്ഞെടുപ്പു കാലങ്ങളിൽ ഓരോ പ്രദേശത്തിന്റെയും സ്പന്ദനമറിഞ്ഞ് പ്രവർത്തിക്കുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ജനപക്ഷം പൂഞ്ഞാർ നിയോജക മണ്ഡലം ഓഫീസ് സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നതിനിടെയാണ് അന്ത്യം. ഈരാറ്റുപേട്ട കോടതിയിലെ സീനിയർ അഭിഭാഷകൻ കൂടിയായ ജോർജ് സെബാസ്റ്റ്യൻ ഈരാറ്റുപേട്ട ബാർ അസോസിയേഷൻ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സംസ്കാരം നാളെ രാവിലെ പത്തിന് ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളിയിൽ.