കാഞ്ഞിരമറ്റം: സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി കാഞ്ഞിരമറ്റം സഹകരണബാങ്കിന്റെ പരിധിയിലുള്ള മുഴുവൻ എൽപി, ഹൈസ്കൂളുകളിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിന് ധനസഹായം വിതരണം ചെയ്തു.
ബാങ്ക് പ്രസിഡന്റ് മാത്തുക്കുട്ടി ഞായർകുളം ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ചന്ദ്രമോഹനൻ നായർ വടക്കേപറമ്പിൽ, ബെറ്റി റോയി മണിയങ്ങാട്ട്, ടോമിച്ചൻ പിരിയൻമാക്കൽ, ജെജെ മറ്റം, നന്ദനൻ കാക്കനാട്, ബാങ്ക് സെക്രട്ടറി ഡെബി ജോർജ്, സ്കൂളുകളിലെ പ്രഥമാധ്യാപകരായ സിസ്റ്റർ ലിസ, ലിന്റോ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
മാലിന്യമുക്ത കേരളം നവകേരളം
കാമ്പയിന്: ജലാശയം ശുചീകരിച്ചു
തലനാട്: തലനാട് പഞ്ചായത്തിലെ പ്രധാന ജലസ്രോതസായ മുട്ടം ഇലവുംപാറ മറയാട്ടിക്കല്‍ തോട് മാലിന്യ മുക്തകേരളം നവകേരളം കാമ്പയിന്റെ ഭാഗമായി 2.8 കിലോമീറ്റര്‍ പുനരുദ്ധരിച്ച് നീരൊഴുക്ക് സുഗമമാക്കി. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടിരുന്നു. ഇവ നീക്കം ചെയ്ത് കല്ലുകള്‍ കൊണ്ട് അടിയണകള്‍ നിര്‍മിച്ചു. പ്ലാസ്റ്റിക് മാലിന്യം ഹരിത കര്‍മസേനയ്ക്കു കൈമാറി.
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം 1,60,569 രൂപ അടങ്കലായുള്ള പദ്ധതിയില്‍ 467 ദിനങ്ങളിലായി 37 തൊഴിലാളികള്‍ പങ്കാളികളായി.