കോട്ടയം: ലോട്ടറിയുടെ ടിഡിഎസ് നികുതിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ വൈകുന്നതോടെ ലോട്ടറി തൊഴിലാളികള്‍ പ്രതിസന്ധിയിലായി. അടിയന്തരമായി വിഷയത്തില്‍ ഇടപെട്ടില്ലെങ്കില്‍ ലോട്ടറി ബന്ദ് നടത്താനുള്ള നീക്കത്തിലാണ് തൊഴിലാളി സംഘടനകള്‍. പതിനായിരത്തിന് മുകളിലുള്ള സമ്മാനങ്ങള്‍ക്ക് 30 ശതമാനം നികുതി പിടിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ലോട്ടറി മേഖലയില്‍ വലിയ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാനാണ് പുതിയ തീരുമാനമെന്ന് ലോട്ടറി തൊഴിലാളി സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. ജിഎസ്ടി നികുതി കാരണം ജനങ്ങള്‍ക്ക് നല്കുന്ന സമ്മാനങ്ങളില്‍ കാര്യമായ കുറവും വന്നു. 28 ശതമാനം ജിഎസ്ടി 12 ശതമാനമായി കുറയ്ക്കുന്നതിനു കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നാണ് ലോട്ടറി തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാരിന്റെ നിസംഗതയില്‍ ലോട്ടറി ഏജന്റ് ആന്‍ഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി ശക്തമായി പ്രതിഷേധിച്ചു.
ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റ് വില 40 രൂപ ആക്കിയും ടിഡിഎസ് 12 ശതമാനമാക്കിയും ഒറ്റ നമ്പര്‍ എഴുത്തു ലോട്ടറികള്‍ നിരോധിച്ചും ലോട്ടറി മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ തയാറായില്ലെങ്കില്‍ ലോട്ടറി ബന്ദ് ഉള്‍പ്പെടെയുള്ള സമരങ്ങള്‍ക്ക് ഐഎന്‍ടിയുസി നേതൃത്വം നല്കുമെന്നു ലോട്ടറി ഏജന്റ് ആന്‍ഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ദീപികയോടു പറഞ്ഞു.