വാഴൂർ: വ്യത്യസ്ത കഴിവുകൾ ഉള്ളതും ഭൗതിക വെല്ലുവിളികൾ നേരിടുന്നതുമായ കുഞ്ഞുങ്ങളുടെ സമഗ്രമായ വളർച്ചയ്ക്കായി കാഞ്ഞിരപ്പള്ളി രൂപതയിൽ പ്രവർത്തിക്കുന്ന എയ്ഞ്ചൽസ് വില്ലേജ് ആശാനിലയം സ്പെഷൽ സ്കൂളിലെ പ്രവേശനോത്സവം വർണാഭമായി. പൊൻകുന്നം എസ്ഐ അഭിലാഷ് ഫ്ലാഗ് ഓഫ് ചെയ്ത വിളംബരജാഥ പൊൻകുന്നം പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ മധുരം പങ്കുവച്ചു. തുടർന്ന് എയ്ഞ്ചൽസ് വില്ലേജ് ആശാനിലയം സ്പെഷൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രവേശനോത്സവ സമ്മേളനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ റവ.ഡോ. കുര്യൻ താമരശേരിയുടെ അധ്യക്ഷതയിൽ കാഞ്ഞിരപ്പള്ളി എസ്ഐ കെ.വി. രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ഡയറക്ടർ ഫാ. റോയി മാത്യു വടക്കേൽ, വ്യത്യസ്ത കഴിവുള്ളവരുടെ വിദ്യാഭ്യാസ മേഖലകളിൽ പ്രാവണ്യം നേടിയ എ.ടി. ത്രേസ്യക്കുട്ടി, എയ്ഡ് വൈസ് ചെയർപേഴ്സൻ സുശീല കുര്യച്ചൻ, വാഴൂർ പഞ്ചായത്ത് മെംബർ ജിജി നടുവത്താനി, പിടിഎ പ്രതിനിധി ഫാൻസി ടോമി, പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റി സേവ്യർ തുടങ്ങിയവർ പ്രസംഗിച്ചു.