എരുമേലി: ഒരുമിച്ചു പിറന്നവർ നവാഗതരായി എത്തിയപ്പോൾ എരുമേലി സെന്റ് തോമസ് സ്കൂളിൽ കൺഫ്യൂഷനിൽ അധ്യാപകരും വിദ്യാർഥികളും. പരിചയപ്പെട്ടതോടെ ഇവരെ തിരിച്ചറിയാൻ ഇപ്പോൾ പ്രയാസമില്ലെന്ന് ക്ലാസ് ടീച്ചർമാർ. രണ്ട് മൂവർ സംഘവും രണ്ട് ഇരട്ടകളും ഉൾപ്പടെ പത്ത് പേരാണ് നവാഗതരിലെ ശ്രദ്ധേയർ.
ഒമ്പതാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ച എരുമേലി അത്തിമൂട്ടിൽ സജി - ജെയ്സ് ദമ്പതികളുടെ മക്കളായ റോഷ്നി, റോഷൻ, റോസ്മി, അഞ്ചാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ച പ്രദീപ് - അനില ദമ്പതികളുടെ മക്കളായ ശ്രീഹരി, ശ്രീദേവ്, ശ്രീനന്ദ എന്നിവരാണ് മൂവർ സംഘം. ഏഴാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ച പുളിക്കിയിൽ മനീഷ് - ജിനോ ദമ്പതികളുടെ മക്കളായ ഡിവൈൻ, ഡിയോൺ, ഒമ്പതാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ച ചാത്തൻതറ ചക്കാലയിൽ അൻസാരി - ഫൗസിയ ദമ്പതികളുടെ മക്കളായ നസ്രിയ, നസ്രിൻ എന്നിവരാണ് ഇരട്ടകൾ. ഇവരെ കൂടാതെ വിവിധ ക്ലാസുകളിലായി ഒമ്പത് ഇരട്ടകളുമുണ്ട്.