പേരൂര്‍ക്കട: വയോധിക ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണന്തല പാറോട്ടുകോണം സ്നേഹ ജംഗ്ഷന് പുത്തന്‍വിള വീട്ടില്‍ പുഷ്പാംഗദന് (85), ഭാര്യ ശാന്തമ്മ (82) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടിന് വീടിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. പുഷ്പാംഗദനെ മുറിക്കുള്ളില്‍ തൂങ്ങിയ നിലയിലും ശാന്തമ്മയെ കട്ടിലില്‍നിന്നു വീണു മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
അതേസമയം ഇവരുടെ തലയ്ക്കരികില്‍ മുറിവു കണ്ടെത്തിയത് ദുരൂഹതയുണ്ടാക്കിയിട്ടുണ്ട്. എട്ടുമണിയായിട്ടും വീടിന്റെ വാതിൽ തുറക്കാതായതോടെ ജോലിക്കാരി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ദമ്പതികളുടെ രണ്ടു മക്കളും വിദേശത്താണ്. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് മോര്‍ച്ചറിയില്‍ .