കാസര്‍ഗോഡ്: ജില്ലാ വനിതാ ശിശു വികസന ഓഫീസിന് കീഴില്‍ ജില്ലാ ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണില്‍ വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസ്ട്രിക്ട് മിഷന് കോര്‍ഡിനേറ്റര്‍ യോഗ്യത സോഷ്യല്‍ സയന്‍സസ്/ ലൈഫ് സയന്‍സസ് / ന്യൂട്രീഷ്യന്‍ / മെഡിസിൻ/ ഹെല്‍ത്ത് മാനേജ്മെന്റ് / സോഷ്യല്‍ വര്‍ക്ക് / റൂറല്‍ മാനേജ്മെന്റ് എന്നിവയില്‍ ബിരുദം. സര്‍ക്കാര്‍ മേഖലയില്‍ / എൻ.ജി.ഒകളില്‍ സമാന മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രതിഫലം 35,000 രൂപ. ജെന്‍ഡര്‍ സ്പെഷ്യലിസ്റ്റ് യോഗ്യത സോഷ്യല്‍വര്‍ക്ക് ബിരുദം / മറ്റു സോഷ്യല്‍ ഡിസിപ്ലിന്സസ് ബിരുദാനന്തര ബിരുദം. സര്‍ക്കാര്‍ മേഖലയില്‍ / എൻ.ജി.ഒകളില്‍ സമാനമേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രതിഫലം 27,500 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏഴിന് വൈകുന്നേരം അഞ്ചുവരെ. വിലാസം അപേക്ഷ ജില്ലാ വനിത ശിശു വികസന ഓഫീസർ, സിവില്‍ സ്റ്റേഷൻ, ബി ബ്ലോക്ക്, വിദ്യാനഗര്‍ പിഒ, കാസര്‍ഗോഡ്. ഇ-മെയിൽ: dwcdoksd@gm ail.com ഫോൺ: 04994 293060.