കണ്ണൂർ: സാമ്പത്തിക-പാരിസ്ഥിതിക-ആരോഗ്യ മേഖലകളിൽ ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴി വെക്കുന്ന പുകയിലയുടെ ഉത്പദാനം നിർത്തലാക്കാൻ കൂട്ടായ ശ്രമം അനിവാര്യമാണെന്ന് റീജണൽ കാൻസർ സെന്റർ കമ്യൂണിറ്റി ഓങ്കോളജി വിഭാഗം മുൻ തലവൻ പ്രഫ. ഡോ. ബാബു മാത്യു. കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ലോക പുകയില വിരുദ്ധ ദിനാചരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. "നമുക്ക് വേണ്ടത് പുകയിലയല്ല ഭക്ഷണമാണ്" എന്നതാണ് ഈ വർഷത്തെ ലോക ആരോഗ്യ സംഘടനയുടെ മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു. പടന്നക്കാട് കാർഷിക കോളജ് ഡീൻ ഡോ. സജിത റാണി ഉദ്ഘാടനം ചെയ്തു.
മലബാർ കാൻസർ കെയർ സൊസൈറ്റി പ്രസിഡന്റ് ഡി. കൃഷ്ണനാഥ പൈ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഡയറക്ടർ ഡോ. വി.സി. രവീന്ദ്രൻ, നെതർലൻഡ്സിൽ കാൻസർ ഗവേഷണ രംഗത്തെ ശാസ്ത്രജ്ഞനായ പ്രസീത് പൊതുവാൾ, കണ്ണൂർ ഐഎംഎ പ്രസിഡന്റ് ഡോ. വി. സുരേഷ്, കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റി പ്രഫ. ഡോ. ജാസ്മിൻ ഷാ, ബിസിബി പ്രോജക്ട് മെഡിക്കൽ ഡയറക്ടർ ഡോ. സുചിത്ര സുധീർ, ഡോ. ഗീത മേക്കോത്ത്, ടി.എം. ദിലീപ് കുമാർ എന്നിവർ പ്രസംഗിച്ചു.