+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒരുമ വാർഷികാഘോഷം

ഞീ​ഴൂ​ര്‍: ഞീ​ഴൂ​ര്‍ ഒ​രു​മ​യു​ടെ വാ​ര്‍ഷി​കാ​ഘോ​ഷ​വും മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍ഥി​ക​ളെ ആ​ദ​രി​ക്ക​ലും പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും ന​ട​ന്നു. ഒ​രു​മ ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യു​ടെ വാ​ര്‍ഷ
ഒരുമ വാർഷികാഘോഷം
ഞീ​ഴൂ​ര്‍: ഞീ​ഴൂ​ര്‍ ഒ​രു​മ​യു​ടെ വാ​ര്‍ഷി​കാ​ഘോ​ഷ​വും മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍ഥി​ക​ളെ ആ​ദ​രി​ക്ക​ലും പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും ന​ട​ന്നു. ഒ​രു​മ ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യു​ടെ വാ​ര്‍ഷി​കാ​ഘോ​ഷ​ത്തി​ലാ​ണ് വി​ദ്യാ​ര്‍ഥി​ക​ളെ ആ​ദ​രി​ക്ക​ലും പാ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ചി​കി​ത്സ സ​ഹാ​യ വി​ത​ര​ണ​വും ന​ട​ത്തി​യ​ത്. മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ വാ​ര്‍ഷി​ക​ത്തി​ന്‍റെ​യും പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു.
യോ​ഗ​ത്തി​ല്‍ 150 കു​ട്ടി​ക​ള്‍ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. ഒ​രു​മ ഏ​റ്റെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളി​ല്‍നി​ന്ന് എ​സ്എ​സ്എ​ല്‍സി പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ 20 കു​ട്ടി​ക​ളെ യോ​ഗ​ത്തി​ല്‍ ആ​ദ​രി​ച്ചു. 15 രോ​ഗി​ക​ള്‍ക്കു ചി​കി​ത്സാ സ​ഹാ​യ വി​ത​ര​ണ​വും യോ​ഗ​ത്തി​ല്‍ ന​ട​ന്നു. പ​ഞ്ചാ​യ​ത്തം​ഗം ശ​ര​ത് ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ഒ​രു​മ പ്ര​സി​ഡ​ന്‍റ് കെ.​കെ. ജോ​സ്പ്ര​കാ​ശ്, പ​ഞ്ചാ​യ​ത്തം​ഗം ശാ​ന്ത​മ്മ ര​മേ​ശ​ന്‍, പി.​എ​സ്. വി​ജ​യ​ന്‍, എം.​പി. വി​ജ​യ​കു​മാ​ര്‍, കെ.​എ. ര​ഞ്ജി​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഒ​രു​മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന ഭ​വ​ന നി​ര്‍മാ​ണ​ത്തി​ന്‍റെ ക​ട്ടി​ള​വ​യ്പും യോ​ഗ​ത്തി​ല്‍ ന​ട​ന്നു. നി​ര്‍ധ​നാ​വ​സ്ഥ​യി​ലു​ള്ള​വ​ര്‍ക്ക് സ്വ​യം​തൊ​ഴി​ല്‍ ചെ​യ്യു​ന്ന​തി​നു ത​യ്യ​ല്‍ മെ​ഷീ​നു​ക​ളും കോ​ഴി​ക്കൂ​ടു​ക​ളും വി​ത​ര​ണം ചെ​യ്യു​മെ​ന്നും ഒ​രു​മ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.