കടുത്തുരുത്തി: ജില്ലാ കളക്ടര്‍ സ്ഥാനത്തുനിന്നു വിരമിക്കുന്ന ഡോ.പി.കെ. ജയശ്രീക്കു കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യാത്രയയപ്പ് നല്കി. മോന്‍സ് ജോസഫ് എംഎല്‍എയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിലാണ് യാത്രയയപ്പ് നല്‍കിയത്.
കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന വിവിധ ജനക്ഷേമ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനു ഡോ.പി.കെ. ജയശ്രീ ജില്ലാ കളക്ടറെന്ന നിലയില്‍ വിലപ്പെട്ട സഹകരണമാണ് നല്കിയിട്ടുള്ളതെന്നു യോഗം ഉദ്ഘാടനം ചെയ്ത എംഎല്‍എ പറഞ്ഞു. കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു അധ്യക്ഷത വഹിച്ചു.