+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​രി​സ്ഥി​തി ദി​ന​ത്തി​ൽ മു​സ്‌ലിം ​ലീ​ഗ് പ​തി​നാ​യി​രം ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ ന​ടും

ക​ൽ​പ്പ​റ്റ: പ​രി​സ്ഥി​തി ദി​ന​മാ​യ ജൂ​ണ്‍ അ​ഞ്ചി​ന് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പ​തി​നാ​യി​രം ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ പോ​ഷ​ക പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ടാ​ൻ വെ​ള്ള​മു​ണ്ട​യി​ൽ
പ​രി​സ്ഥി​തി ദി​ന​ത്തി​ൽ  മു​സ്‌ലിം ​ലീ​ഗ്  പ​തി​നാ​യി​രം ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ ന​ടും
ക​ൽ​പ്പ​റ്റ: പ​രി​സ്ഥി​തി ദി​ന​മാ​യ ജൂ​ണ്‍ അ​ഞ്ചി​ന് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പ​തി​നാ​യി​രം ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ പോ​ഷ​ക പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ടാ​ൻ വെ​ള്ള​മു​ണ്ട​യി​ൽ ന​ട​ന്ന മുസ് ലിം ലീ​ഗ് ജി​ല്ലാ നേ​തൃ ക്യാ​ന്പ് തീ​രു​മാ​നി​ച്ചു.
വി​ദ്യാ​ല​യ​ങ്ങ​ളി​ൽ എം​എ​സ്എ​ഫും പൊ​തു ഇ​ട​ങ്ങ​ളി​ൽ മു​സ്ലിം ലീ​ഗ്, യൂ​ത്ത് ലീ​ഗ്, സ്വ​ന്ത​ന്ത്ര ക​ർ​ഷ​ക സം​ഘം, കെഎം​സി ക​മ്മി​റ്റി​ക​ൾ, എ​സ്ടി​യു, കെ​കെ​ടി​എ​ഫ്, ഡി​എ​പി​എ​ൽ എ​ന്നി​വ​യും തൈ​ക​ൾ ന​ടും. തൈ​ക​ളു​ടെ പ​രി​പാ​ല​നം മു​സ്ലിം ലീ​ഗ് ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​മു​ഹ​മ്മ​ദ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

വ​സ​ന്തോ​ത്സ​വം കാ​ണാ​നെ​ത്തി​യ​ത് നാ​ല് ല​ക്ഷം പേ​ർ

ഉൗ​ട്ടി: നീ​ല​ഗി​രി​യി​ൽ ഒ​രു മാ​സ​ക്കാ​ലം നീ​ണ്ടു നി​ന്ന വ​സ​ന്തോ​ത്സ​വം സ​മാ​പി​ച്ചു. ജി​ല്ലാ ഭ​ര​ണ​കൂ​ടം, ടൂ​റി​സം, കാ​ർ​ഷി​ക വ​കു​പ്പ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് വ​സ​ന്തോ​ത്സ​വം ന​ട​ത്തി​യ​ത്. ഉൗ​ട്ടി പു​ഷ്പ​മ​ഹോ​ത്സ​വം, പ​നി​നീ​ർ പൂ​മേ​ള, കോ​ത്ത​ഗി​രി പ​ച്ച​ക്ക​റി മേ​ള, കു​ന്നൂ​ർ പ​ഴ​വ​ർ​ഗ മേ​ള, ഗൂ​ഡ​ല്ലൂ​ർ സു​ഗ​ന്ധ​വ്യ​ജ്ഞ​ന പ്ര​ദ​ർ​ശ​ന മേ​ള, ഫോ​ട്ടോ പ്ര​ദ​ർ​ശ​നം, ശ്വാ​ന പ്ര​ദ​ർ​ശ​നം, കു​തി​ര​പ്പ​ന്ത​യം, തേ​യി​ല മേ​ള തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന​ത്. ഇ​ത്ത​വ​ണ നാ​ല് ല​ക്ഷ​ത്തോ​ളം സ​ഞ്ചാ​രി​ക​ളാ​ണ് മേ​ള കാ​ണാ​നാ​യി എ​ത്തി​യ​ത്.