കോട്ടയം: തിരുനക്കരയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പഴയ ബോട്ട് ജെട്ടി ഭാഗത്ത് മോഹന്‍ വില്ലയില്‍ ടി. രാജ് മോഹന്‍ (42) നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞദിവസം രാവിലെ 11.30ന് ഇയാള്‍ പിണങ്ങി ക്കഴിയുന്ന ഭാര്യ ജോലിചെയ്യുന്ന സ്വകാര്യ ആശുപത്രിയിലെത്തി ഭാര്യയെ കാണണമെന്നാവശ്യപ്പെട്ടു ബഹളം വയ്ക്കുകയായിരുന്നു. ആശുപത്രിയില്‍ ബഹളം വയ്ക്കുന്നത് നഴ്സിംഗ് സൂപ്രണ്ട് തടഞ്ഞപ്പോൾ ഇയാള്‍ സൂപ്രണ്ടിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതിയെത്തുടർന്ന് വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.