അതിരമ്പുഴ: നിയന്ത്രണം വിട്ട കാർ ഇടിച്ചു തെറിപ്പിച്ച പെട്ടി ഓട്ടോറിക്ഷ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോസ്റ്റർ ഒട്ടിച്ചു കൊണ്ടിരുന്ന ആം ആദ്മി പ്രവർത്തകർക്കിടയിലേക്ക് ഇടിച്ചു കയറി. രണ്ട് സ്ഥാനാർഥികൾക്കു പരിക്കേറ്റു. ഇന്നലെ രാത്രി ഒമ്പതിന് അതിരമ്പുഴ മുണ്ടുവേലിപ്പടിയിലാണ് സംഭവം.
പോസ്റ്ററും ബോർഡുകളും കയറ്റിയിരുന്ന പെട്ടി ഓട്ടോറിക്ഷയിലേക്ക് സ്വിഫ്റ്റ് കാർ ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് കുതിച്ച പെട്ടിഓട്ടോറിക്ഷ സ്ഥാനാർഥികൾ ഉൾപ്പെടെയുള്ള പ്രവർത്തകർക്കിടയിലേക്കു പാഞ്ഞുകയറി. അതിരമ്പുഴ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ ആം ആദ്മി പാർട്ടി സ്ഥാനാർഥികളായ പി.ജെ. ജോസഫ് പാക്കുമല, ജോയി ചാക്കോ എന്നിവർക്കാണ് പരിക്കേറ്റത്. പി.ജെ. ജോസഫിന്റെ തലയ്ക്ക് സാരമായ പരിക്കുണ്ട്. ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഓടിച്ചിരുന്ന ആൾ മദ്യലഹരിയിലായിരുന്നുവെന്ന് ആം ആദ്മി പാർട്ടി ഭാരവാഹികൾ ആരോപിച്ചു