ഗാന്ധിനഗർ: ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം ഗവൺമെന്റ് ദന്തൽ കോളജിൽ ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണം സംഘടിപ്പിച്ചു. പുകയില ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും പുകയില രഹിതമായ സാമൂഹികാന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പൊതുജനങ്ങളെ ബോധവാന്മാരാക്കുന്നതിനാണ് ഊന്നൽ നൽകിയത്.
പുകയില ഉപയോഗം ഉപേക്ഷിക്കാനുള്ള വഴികളെക്കുറിച്ച് സമഗ്രമായ വിവരങ്ങൾ നൽകുന്നതിനായി പൊതുജനങ്ങൾക്കുള്ള ലഘുലേഖയുടെ പ്രകാശനം കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.എസ്. ശങ്കർ നിർവഹിച്ചു. ദന്തൽ കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. എസ്. മോഹൻ, ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി വിഭാഗം മേധാവി ഡോ.എൽ.എസ്. ശ്രീല എന്നിവർ നേതൃത്വം നൽകിയ പൊതുജനങ്ങൾക്കു പ്രദർശനങ്ങൾ, സ്കിറ്റ് എന്നിവ സംഘടിപ്പിച്ചു. പുകയിലയുടെ അപകടങ്ങളെക്കുറിച്ചു പങ്കെടുക്കുന്നവരെ ബോധവത്കരിക്കുക, അതിന്റെ ഉപയോഗത്തെ ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണകൾ ഇല്ലാതാക്കുക, പുകയില ഉപേക്ഷിക്കാൻ തയാറുള്ളവർക്ക് പിന്തുണ നൽകുക എന്നിവയാണ് ഈ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നത്.
ലോക പുകയില വിരുദ്ധ ദിനാചരണത്തിന് അനുസൃതമായി ഓറൽ മെഡിസിൻ വിദഗ്ധരുടെ സംഘടനയായ എഎസ്എംഐകെയുടെ സഹകരണത്തോടെ മൂന്നിന് ആരോഗ്യ പ്രവർത്തകർക്കായി പുകയില നിർമാർജനത്തെക്കുറിച്ച് ഒരു ഏകദിന ശില്പശാലയും സംഘടിപ്പിക്കും.
ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി വിഭാഗം മേധാവി ഡോ. എൽ.എസ്. ശ്രീല, കോട്ടയം മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗം മേധാവി ഡോ. വർഗീസ് പി. പുന്നൂസ്, അസിസ്റ്റന്റ് പ്രഫ.ഡോ. അരവിന്ദ്, കമ്യൂണിറ്റി മെഡിസിൻ മേധാവി ഡോ. സൈറു ഫിലിപ്പ്, ഓറൽ മെഡിസിൻ വിഭാഗം അഡിഷ്ണൽ പ്രഫ.ഡോ. ട്വിങ്കിൾ എസ്. പ്രസാദ്, അസിസ്റ്റന്റ് ദന്തൽ സർജൻ ഡോ. സി. വേണുഗോപാൽ തുടങ്ങിയ വിദഗ്ധരാണ് ശില്പശാല നയിക്കുന്നത്.
കോട്ടയം: ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് കോട്ടയം വൈഎംസിഎയും ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷനും ജൂണിയര്‍ ചേംബര്‍ ഇന്റര്‍നാഷണലും സംയുക്തമായി പുകയില വിരുദ്ധ സന്ദേശമുയർത്തി സിഗരറ്റിന്റെ വലിയ മാതൃകയുമായി നഗരത്തില്‍ റാലി നടത്തി.
ഗാന്ധി സ്ക്വയറില്‍ റാലി എത്തിയപ്പോൾ സിഗരറ്റിന്റെ മാതൃക അഗ്നിക്കിരയാക്കി വൈഎംസിഎ പ്രസിഡന്റ് കെ. ഫ്രാന്‍സിസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. വൈഎംസിഎ കമ്യൂണിറ്റി സര്‍വീസ് ചെയര്മാന് ഡോ. ജോബോ കോര തോമസ്, വൈഎംസിഎ വൈസ് പ്രസിഡന്റ് ദീബു ഫിലിപ്പ്, ഐഡിഎ പ്രസിഡന്റ് ഡോ. സതീഷ് ജെ.കെ.വി, സെക്രട്ടറി ഡോ. മിഷി ടോം, ജെസിഐ പ്രസിഡന്റ് ഡോ. നിതീഷ് മൗലാനാ, ഡോ. ജീവ് ചെറിയാന് തോമസ്, ഡോ. നിതിന്‍ ജോസഫ്, ഡോ. യദുരാജ് എന്നിവര്‍ നേതൃത്വം നല്കി.
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പുകയില വിരുദ്ധ ദിനാചരണവും ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു. കാരിത്താസ് ഇന്ത്യയുടെയും കെസിബിസിയുടെയും കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സജീവം ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് കോളജ് ഓഫ് നേഴ്സിംഗുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെയും ബോധവത്കരണ പരിപാടിയുടെയും ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ് നിര്‍വഹിച്ചു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ അധ്യക്ഷത വഹിച്ചു. ഫാ. സുനില്‍ പെരുമാനൂര്‍, ഫാ. ജെഫിന് ഒഴുങ്ങാലില്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയിംസ് കുര്യന് എന്നിവര്‍ പ്രസംഗിച്ചു.