+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് സം​സ്ഥാ​നം രാ​ജ്യ​ത്തി​ന് മാ​തൃ​ക: മ​ന്ത്രി കെ. ​എ​ന്‍. ബാ​ല​ഗോ​പാ​ല്‍

കൊല്ലം: സം​സ്ഥാ​നം വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്ന് ​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍. കൊ​ട്ടാ​ര​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സി
വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് സം​സ്ഥാ​നം രാ​ജ്യ​ത്തി​ന് മാ​തൃ​ക: മ​ന്ത്രി കെ. ​എ​ന്‍. ബാ​ല​ഗോ​പാ​ല്‍
കൊല്ലം: സം​സ്ഥാ​നം വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്ന് ​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍. കൊ​ട്ടാ​ര​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സി​എ​ച്ച്ആ​ര്‍ഡി ​കി​ല​യി​ല്‍ ന​ട​ന്ന ഏ​ക​ദി​ന ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സാ​ക്ഷ​ര​താ മി​ഷ​ന്‍ വ​ഴി പ്രാ​യ​ഭേ​ദ​മ​ന്യേ പ​ഠി​ക്കാ​ന്‍ താ​ത്്പ​ര്യ​മു​ള്ള എ​ല്ലാ​വ​ര്‍​ക്കും അ​റി​വ് പ​ക​രാ​നാ​യി. പൗ​ര​ന്മാ​രി​ല്‍ ജ​നാ​ധി​പ​ത്യ ബോ​ധ​വും ശാ​സ്ത്ര ചി​ന്ത​യും വ​ള​ര്‍​ത്താ​ന്‍ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​ത്തി​ലൂ​ടെ ക​ഴി​ഞ്ഞു​വെ​ന്നും ഇ​തി​ലൂ​ടെ സ​ര്‍​ക്കാ​രും ജ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള അ​ന്ത​രം കു​റ​ഞ്ഞെ​ന്നും ഭ​ര​ണ​നി​ര്‍​വ​ഹ​ണം ക്രി​യാ​ത്മ​ക​മാ​യെ​ന്നും പ്രൈ​മ​റി​ത​ലം മു​ത​ല്‍ ബി​രു​ദ​ത​ലം വ​രെ മി​ക​ച്ച വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

നി​യ​മ​സ​ഭാ മ​ണ്ഡ​ല പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ള്‍, സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ര്‍, എ​സ് എ​സ് കെ ​പ്ര​തി​നി​ധി​ക​ള്‍ ബി ​ആ​ര്‍ സി ​പ്ര​തി​നി​ധി​ക​ള്‍ വി​വി​ധ വ​കു​പ്പ്ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.