കണമല: പമ്പാവാലിയിൽ പട്ടയ മേള ഇന്ന് രാവിലെ 11ന് എയ്ഞ്ചൽ വാലി സെന്റ് മേരീസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ റിപ്പോർട്ട് അവതരിപ്പിക്കും. സഹകരണ, രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ മുഖ്യപ്രഭാഷണം നടത്തും.
ആന്റോ ആന്റണി എംപി, ജോസ് കെ. മാണി എംപി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, ബ്ലോക്ക് പഞ്ചായത്ത് മെംബർ മാഗി ജോസഫ്, പഞ്ചായത്ത് മെംബർ മാത്യു ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും.