കാഞ്ഞിരപ്പള്ളി: കുടിശികയുള്ള അഞ്ചു ഗഡു ക്ഷാമാശ്വാസവും പെൻഷൻ പരിഷ്കരണ കുടിശികയും ഉടൻ നൽകുക, അന്യായമായി വർധിപ്പിച്ച വസ്തു നികുതി, കെട്ടിട നികുതി, പെർമിറ്റ് ഫീസ്, വെള്ളക്കരം, വൈദ്യുതി ചാർജ്, പെട്രോളിയം ഉത്പന്നങ്ങളുടെ അമിത സെസ് എന്നിവ അടിയന്തരമായി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് റിട്ടയേർഡ് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 10ന് കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷൻ പടിക്കൽ ധർണ നടത്തും.
ഡിസിസി ജനറൽ സെക്രട്ടറി പ്രഫ. റോണി കെ. ബേബി ധർണ ഉദ്ഘാടനം ചെയ്യും. ഡിസിസി ജനറൽ സെക്രട്ടറി പി.എ. ഷെമീർ മുഖ്യ പ്രഭാഷണം നടത്തും. പ്രസിഡന്റ് സി.കെ. അബു ഉബൈദത്ത് അധ്യക്ഷത വഹിക്കും. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ റോയി മാത്യു കപ്പലുമാക്കൽ, അഭിലാഷ് ചന്ദ്രൻ എന്നിവർ പങ്കെടുക്കും.