പൊൻകുന്നം: പൊൻകുന്നം - മണിമല റോഡിൽ വഴിയോര പച്ചക്കറിക്കടയിൽ മോഷണം. 7500 രൂപ വിലയുള്ള ഇലക്ട്രോണിക്സ് ത്രാസും 3000 രൂപ വിലയുള്ള ലൈറ്റുമാണ് നഷ്ടപ്പെട്ടത്. ചിറക്കടവ് പാറക്കടവ് വട്ടക്കാവുങ്കൽ സുരേഷ്ബാബു(ലാൽ)വിന്റെ കടയിലാണ് മോഷണം.
ഇന്നലെ പുലർച്ചെ പച്ചക്കറി വണ്ടി വന്ന സമയത്ത് കടതുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വൈകുന്നേരം പടുതയിട്ട് മൂടി കയർകൊണ്ട് കെട്ടിയാണ് കടയടച്ചത്. ഇത് നശിപ്പിച്ചാണ് കടയ്ക്കുള്ളിൽ മോഷ്ടാവ് കയറിയത്. പൊൻകുന്നം പോലീസിൽ പരാതി നൽകി.
അപകട
ഭീഷണിയായി
മരങ്ങൾ
മുണ്ടക്കയം: കോരുത്തോട് - മുണ്ടക്കയം റൂട്ടിൽ വരിക്കാനിക്ക് സമീപം ഓട്ടോറിക്ഷയ്ക്ക് മുകളിൽ തെങ്ങും ഒടിഞ്ഞുവീണ് അപകടം നടന്ന പ്രദേശത്ത് ഭീഷണിയുയർത്തി നിരവധി മരങ്ങൾ. ഏത് നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിൽ ഉണക്ക തെങ്ങും കമുകുമെല്ലാം പാതയോടു ചേർന്നു നിൽപ്പുണ്ട്.
ഇതുകൂടാതെ വാഹന യാത്രക്കാർക്ക് ഭീഷണിയായി കടപുഴകി വീഴാൻ പാകത്തിന് നിരവധി മരങ്ങളുമുണ്ട്. മഴക്കാലത്ത് ശക്തമായ കാറ്റിൽ തേക്കുംകൂപ്പ് മേഖലയിലടക്കം റോഡിലേക്ക് മരങ്ങൾ വീഴുന്നത് പതിവാണ്.
അപകടങ്ങൾ ഒഴിവാക്കുവാൻ പാതയോരത്ത് അപകട ഭീഷണിയിൽ നിൽക്കുന്ന മരങ്ങൾ വെട്ടി മാറ്റണമെന്നാവശ്യം ശക്തമായിരിക്കുകയാണ്.