കുമരകം: വേമ്പനാട്ടുകായലിനെ പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ഉദ്ദേശത്തോടുകൂടി കുമരകം ഹൗസ് ബോട്ട് ഓണേഴ്സ് വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ക്ലീൻ വേമ്പനാട് പദ്ധതി ജില്ലാ കളക്ടർ ഡാേ. പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു. ജലനിരപ്പിലൂടെ ഒഴുകിനടക്കുന്ന മാലിന്യങ്ങൾ മാത്രമല്ല. കായലിന്റെ അടിത്തട്ടിൽ അടിഞ്ഞുകിടക്കുന്ന മാലിന്യങ്ങൾകൂടി നീക്കം ചെയ്യാൻ ശ്രമിക്കണമെന്നും കായലിന്റെ ആഴം കൂട്ടാൻ നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റ് എൻജിനിയർ ബിജു, വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈല കുമാർ, ഹൗസ് ബോട്ട് ഓണേഴ്സ് സൊസൈറ്റി പ്രസിഡന്റ് ഷനേജ് ഇന്ദ്രപ്രസ്ഥം, സെക്രട്ടറി സോജി ജെ. ആലുപറമ്പിൽ, ഡെന്നി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ താേടുകളിലൂടെ വേമ്പനാട്ടുകായലിലേക്ക് ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹൗസ് ബോട്ടുകളിൽ ശേഖരിച്ച് കരയിൽ എത്തിക്കുന്നതാണ് പദ്ധതി. ഇതിനായി ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ച് വല ഘടിപ്പിച്ച അലൂമിനിയം തോട്ടികൾ എല്ലാ ബോട്ടുകളിലും സജ്ജമാക്കിയിട്ടുണ്ട്.