കുറവിലങ്ങാട്: എസ്എംവൈഎം കുറവിലങ്ങാട് ഫൊറോനയുടെ നേതൃത്വത്തില്‍ പാലാ സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റിയുടെ സഹകരണത്തോടെ ലഹരി വിരുദ്ധ റാലിയും സെമിനാറും നടത്തി. വയലാ സെന്റ് ജോര്‍ജ് പള്ളിയില്‍ നടന്ന ഉണര്‍വ് ലഹരി വിരുദ്ധ കാമ്പയിന് വികാരി ഫാ. ജോസ് കോട്ടയില്‍ ഉദ്ഘാടനം ചെയ്തു. പിഎസ്ഡബ്ല്യുഎസ് രൂപത ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍ മുഖ്യ പ്രഭാഷണം നടത്തി. കുറവിലങ്ങാട് എക്സൈസ് സിവില്‍ എക്സൈസ് ഓഫീസര്‍ എ.എസ് ദീപേഷ് സെമിനാര്‍ നയിച്ചു.
വയലാ പള്ളിയില്‍ നിന്നും ജംഗ്ഷനിലേക്ക് ഇരുനൂറിലേറെ യുവജനങ്ങള്‍ പങ്കെടുത്ത ലഹരി വിരുദ്ധ റാലിയും നടത്തി. എസ് എംവൈഎം മേഖല പ്രസിഡന്റ് എബി ജോസഫ് അധ്യക്ഷത വഹിച്ചു. മേഖല ഡയറക്ടര്‍ ഫാ. ജോസഫ് ആലാനിക്കല്‍, യൂണിറ്റ് ഡയറക്ടര്‍ ഫാ. തോമസ് പേഴുംകാട്ടില്‍, ഏബല്‍ സോനു എന്നിവര്‍ പ്രസംഗിച്ചു.