മൂന്നിലവ്: ഇലവീഴാപൂഞ്ചിറയും ഇല്ലിക്കൽക്കല്ലും മൂന്നു മാസത്തിനുള്ളിൽ ഇന്ത്യൻ ടൂറിസം മാപ്പിൽ ഉൾപ്പെടുത്തുമെന്ന് മാണി സി. കാപ്പൻ എംഎൽഎ. മൂന്നിലവ് മേച്ചാൽ പൗരസമിതിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വാഗമണുമായി ബന്ധിപ്പിച്ച് റോഡും റോപ് വേയും നിർമിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്നും എംഎൽഎ വ്യക്തമാക്കി. മേച്ചാൽ ഗവൺമെന്റ് യുപി സ്കൂളിലായിരുന്നു സ്വീകരണ പരിപാടി. ഭരണങ്ങാനം, രാമപുരം തീർഥാടന കേന്ദ്രങ്ങളെ പിൽഗ്രിം ടൂറിസം ഡെസ്റ്റിനേഷനിൽ ഉൾപ്പെടുത്തുമെന്നും എംഎൽഎ വ്യക്തമാക്കി.
ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് പി.എൽ. ജോസഫ് അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥാകളെ ആദരിച്ചു.
റവ. പി.വി. ആൻഡ്രൂസ്, ഫാ. ഫ്രാൻസിസ് ഇടത്തിനാൽ, റവ. ബെൻ ആൽബർട്ട്. എം.ജി. ശേഖരൻ, ഷൈൻ പാറയിൽ, ടോമിച്ചൻ കുരിശുപറമ്പിൽ, വി.എസ്. ജോർജ്, കെ.ജെ. സൂസമ്മ തുടങ്ങിയവർ പങ്കെടുത്തു.