പാലാ: വിദ്യാര്‍ഥികള്‍ അറിവിന്റെ പേരില്‍ ആദരിക്കപ്പെടുന്നവരായി മാറുമ്പോഴും അവര്‍ വീണ്ടും വീണ്ടും പാകപ്പെടേണ്ടതുണ്ടെന്നും പാകപ്പെടാനുള്ള ഏറ്റവും നല്ല മാര്‍ഗം പത്രവായനയാണെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. എസ്എസ്എല് സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്.
പത്രവായനയിലൂടെ സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും. പാകപ്പെട്ട വിളകളെ സ്വീകരിക്കാന്‍ സമൂഹം ഇരുകൈയും നീട്ടി കാത്തിരിപ്പുണ്ടെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
രൂപതയിലെ മുഴുവന്‍ സ്കൂളുകള്‍ക്കും എസ്എസ്എല്‍സി പരീക്ഷയില്‍ നൂറു ശതമാനം വിജയം കൈവരിക്കുന്നതിനു നേതൃത്വം നല്കിയ കോര്‍പറേറ്റ് സെക്രട്ടറി ഫാ.ബെര്‍ക്കുമാന്‍സ് കുന്നുംപുറത്തിനെ ബിഷപ് പൊന്നാടയണിയിച്ച് ആദരിച്ചു. പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടിയ ആര്‍ഷ മരിയ സാവിയോ, കാവ്യ ഹരീന്ദ്രന്‍ എന്നീ വിദ്യാര്‍ഥികളെ മെമെന്റോ നല്കി അനുമോദിച്ചു.
വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപറമ്പില്‍ അധ്യക്ഷത വഹിച്ചു. കോര്‍പറേറ്റ് സെക്രട്ടറി ഫാ.ബെര്‍ക്കുമാന്‍സ് കുന്നുംപുറം, അസി.സെക്രട്ടറി ഫാ.ജോര്‍ജ് പുല്ലുകാലായില്‍, അക്കാഡമിക് കൗണ്‍സില്‍ ഡയറക്ടര്‍ ഫാ.ജോണ്‍ കണ്ണന്താനം, ടീച്ചേഴ്സ് ഗില്‍ഡ് ഡയറക്ടര്‍ ഫാ.ജോര്‍ജ് വരകുകാലാപറമ്പില്‍, പ്രസിഡന്റ് ആമോദ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.