തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. ആലക്കോട് സ്വദേശികൾക്കാണ് പരുക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.20 ആയിരുന്നു അപകടം.
അപകടത്തിൽ ഓട്ടോറിക്ഷായാത്രികരായ ആലക്കോട് സ്വദേശി കൈനിക്കൽ മഠം ശ്രീകുമാർ, ഭാര്യ ഗിരിജ, പേരമകൻ ശബരിനാഥ്, ഡ്രൈവർ കെ.വി. ബിനോയ് എന്നിവർക്കാണ് പരിക്കേറ്റത്. ഓട്ടോയിലുണ്ടായിരുന്ന ആറ് മാസം പ്രായമുള്ള ശൗരി കൃഷ്ണ പരിക്കേൽക്കാതെ രക്ഷപെട്ടു.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീകുമാറിന്റെ മകളെ കാണാൻ ഓട്ടോറിക്ഷയിൽ കണ്ണൂരിലേക്ക് പോകുമ്പോൾ എതിരെ വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാരും ഇതുവഴി വാഹനത്തിൽ പോകുന്നവരുമാണ് ആശുപത്രിയിൽ എത്തിച്ചത്.