കണ്ണൂർ: സംസ്ഥാനത്തെ സമാന്തര സാമ്പത്തിക ശക്തിയായ സഹകരണ പ്രസ്ഥാനത്തെ തകർക്കുവാനുള്ള വഴിയൊരുക്കുകയാണ് പുതിയ ചട്ടങ്ങളുടെയും നിയമങ്ങളുടെയും നിർമാണത്തിലൂടെ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ചെയ്തുവരുന്നതെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്.
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബാങ്കിംഗ് നിയന്ത്രണ നിയമത്തിലേയും ആദായനികുതി നിയമത്തിലേയും വകുപ്പുകളെ ദുരുപ യോഗം ചെയ്തുകൊണ്ട് കേരളത്തിലെ സാധാരണക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമായ സഹകരണ മേഖലയെ തകർക്കുവാനുള്ള ബോധപൂർവമായ ശ്രമമാണ് കേന്ദ്ര-സംസ്ഥാന സർക്കാർ നടത്തിവരുന്നതെന്നും. ഇത്തരം സഹകരണ വിരുദ്ധ നീക്കങ്ങളെ സഹകാരികളും സഹകരണ മേഖല യിലെ ജീവനക്കാരും ഒറ്റക്കെട്ടായി ജനകീയ പ്രതിരോത്തിലൂടെ ചെറുത്തുതോൽപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യാത്രയയപ്പ് സമ്മേളനം മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബാബു മാത്യു അധ്യക്ഷത വഹിച്ചു. കെസിഇഎഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. വിനയകുമാർ മുഖ്യപ്രഭാഷണം നടത്തി. ഇ.ഡി. സാബു, എം. രാജു, കെ. രാധ, അഖീഷ് കുമാർ കാടാച്ചിറ എന്നിവർ പ്രസംഗിച്ചു.