ആലക്കോട്: നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ പേരു പറഞ്ഞ് കടകളിൽ ഭീകരാന്തരീക്ഷം സൃഷ്ട്രിച്ച് ഉദ്യോഗസ്ഥർ നടത്തുന്ന അന്യായമായ പരിശോധനയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലക്കോട് മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു. മറ്റുള്ളവർ അധികൃതരുടെ കൺമുന്നിലൂടെ നിരോധിത ഉത്പന്നങ്ങൾ കൊണ്ടുപോകുന്നുണ്ടെങ്കിലും അതൊന്നും തടയാതെ വ്യാപാരികളെ തെരഞ്ഞുപിടിച്ച് ദ്രോഹിക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രക്ഷോഭപരിപാടികൾക്ക് സംഘടന നേതൃത്വം കൊടുക്കുമെന്ന് മേഖല കമ്മിറ്റി മുന്നറിയിപ്പ് നൽകി.
മത്സ്യവും മാംസവും കൊണ്ടുപോകാൻ ബദൽ സംവിധാനം ഏർപെടുത്താത്തതിൽ യോഗം കടുത്ത അമർഷം രേഖപ്പെടുത്തി. യോഗത്തിൽ മേഖല പ്രസിഡന്റ് ജോൺസൺ മാട്ടേൽ അധ്യക്ഷത വഹിച്ചു. ജോൺ പടിഞ്ഞാത്ത്, റോയ് പുളിക്കൽ, കെ.എം. ഹരിദാസ്, പി.എ. അഗസ്റ്റിൻ, മമ്മൂ, സാജി പുളിക്കൽ, ജോൺസൻ എടാട്ടേൽ തുടങ്ങിയവർ പ്രസംഗിച്ചു.