രാജകുമാരി: രോഗികളെ സ്നേഹപരിചരണത്തിലൂടെ ജീവിതത്തിലേക്കു തിരിച്ചുനടത്തുന്ന ജിൻസി മണിയാട്ട് ഇപ്പോൾ സംഗീതംവഴിയും ആയിരങ്ങൾക്ക് ആശ്വാസവും സന്തോഷവും പകരുന്നു. നഴ്സായ ജിൻസി മണിയാട്ട് എന്ന എസ്. ചിന്താമണി പാട്ടുകൾ എഴുതിയും സംഗീതം നൽകിയും ആലപിച്ചും ശ്രദ്ധേയയാകുന്നു.
ഇടുക്കി രാജകുമാരി മുരുക്കുംതൊട്ടി സ്വദേശിനി ജിൻസി കഴിഞ്ഞ 10 വർഷത്തിലേറെയായി പോണ്ടിച്ചേരി ജിപ്മർ ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സാണ്. ചെറുപ്പം മുതൽ സംഗീതത്തോടു കന്പമുണ്ടായിരുന്ന ജിൻസി ഇതിനകം നിരവധി ഗാനങ്ങൾ രചിക്കുകയും ആലപിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം റിലീസ് ആയ 1982 അൻപരശ്വിൻ കാതൽ എന്ന തമിഴ് സിനിമയിൽ ഗാനരചന നിർവഹിക്കുന്നതിനൊപ്പം സംഗീതം നൽകുകയും ചെയ്തു. എസ്. ചിന്താമണി എന്ന തൂലികാനാമത്തിലാണ് ഈ സിനിമയിൽ പാട്ടുകൾ ഒരുക്കിയത്.
ദേവകന്യ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഉല്ലാസ് ശങ്കർ കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ബിജു കരിമ്പിൻകാലായും ഷൈൻ ഏലിയാസുമാണ് നിർമിച്ചിരിക്കുന്നത്. പ്രശസ്ത ഗായിക കെ.എസ്. ചിത്ര, ഹരിചരൻ, രഞ്ജിത്ത് ഗോവിന്ദ്, ബിജോയ് പി. ജേക്കബ് എന്നിവർ പാടിയ മലയാളി നഴ്സിന്റെ തമിഴ് ഗാനങ്ങൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും ഇന്നു തരംഗമായിക്കഴിഞ്ഞു.
ഇടുക്കിയിലെ രാജാക്കാട്, മൂന്നാർ, തമിഴ്നാട്ടിലെ ബോഡിമെട്ട്, തേനി, കമ്പം, ബോഡി നയിക്കന്നൂർ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം. 26നായിരുന്നു തമിഴ്നാട്ടിലും കേരളത്തിലുമായി 200ലേറെ തീയറ്ററുകളിൽ ചിത്രം റിലീസ് ചെയ്തത്.
ഇടുക്കിയുടെയും തമിഴ്നാട്ടിലെ കൃഷിയിടങ്ങളിലെയും ഹരിതഭംഗിയിൽ ചിത്രീകരിച്ച ചിത്രം മനോഹരമായ ഒരു പ്രണയകഥയാണ് പറയുന്നത്. മൂന്നു വർഷം ഒരുമിച്ചു പഠിച്ച മലയാളി പെൺകുട്ടിയോടുള്ള ഇഷ്ടം തുറന്നു പറയാൻ പറ്റാത്ത തമിഴ് യുവാവ് അൻപരശ് തന്റെ സുഹൃത്തുക്കളുടെ വെല്ലുവിളി ഏറ്റെടുത്തു പെൺകുട്ടിയെ കൊണ്ടുവരാൻ കേരളത്തിൽ എത്തുന്നതും തുടർന്ന് അവർക്കു നേരിടേണ്ടിവരുന്ന സംഘർഷഭരിതമായ സന്ദർഭങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഈ സിനിമയുടെ സംവിധായകൻ രാജാക്കാട് സ്വദേശിയായ ഉല്ലാസ് ശങ്കറാണ്. ഉല്ലാസും ഈ ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ആഷിക് മെർലിൻ, ചന്ദന അരവിന്ദ് എന്നിവരാണ് മുഖ്യ വേഷങ്ങൾ ചെയ്തിട്ടുള്ളത്.
വിവിധ ക്രിസ്തീയ ഭക്തിഗാന ആൽബങ്ങളിലും ഒരു കടന്നൽ കഥ എന്ന മലയാള ചലച്ചിത്രത്തിലും ജിൻസി ഗാനങ്ങൾ എഴുതിയിട്ടുണ്ട്. കോതമംഗലംസ്വദേശിയായ ഷൈൻ ഏലിയാസാണ് ഭർത്താവ്.