+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ന്തം നി​ല​യി​ൽ കാ​ടു തെ​ളി​ക്ക​ൽ സാ​ധ്യ​മ​ല്ലെ​ന്ന് വ​സ്തു ഉ​ട​മ​ക​ൾ

പെ​രു​നാ​ട്: പെ​രു​നാ​ട്, വ​ട​ശേ​രി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കാ​ടു തെ​ളി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടും സ്വ​ന്തം നി​ല​യി​ൽ ഇ​ത് ഏ​റ്റെ​ടു​ത്തു ന​ട​ത്താ​നാ​കി​ല്ലെ​ന്നു വ​സ്തു
സ്വ​ന്തം നി​ല​യി​ൽ കാ​ടു തെ​ളി​ക്ക​ൽ   സാ​ധ്യ​മ​ല്ലെ​ന്ന് വ​സ്തു ഉ​ട​മ​ക​ൾ
പെ​രു​നാ​ട്: പെ​രു​നാ​ട്, വ​ട​ശേ​രി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കാ​ടു തെ​ളി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടും സ്വ​ന്തം നി​ല​യി​ൽ ഇ​ത് ഏ​റ്റെ​ടു​ത്തു ന​ട​ത്താ​നാ​കി​ല്ലെ​ന്നു വ​സ്തു ഉ​ട​മ​ക​ൾ. കാ​ട്ടു​മൃ​ഗ​ശ​ല്യം കാ​ര​ണം വ​ർ​ഷ​ങ്ങ​ളാ​യി കൃ​ഷി ന​ട​ത്താ​ൻ പോ​ലു​മാ​കാ​തെ കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളാ​ണി​ത്. കാ​ടു​വ​ള​ർ​ന്നു​വെ​ങ്കി​ലും വെ​ട്ടി​ന​ശി​പ്പി​ക്കാ​നു​ള്ള സാ​ന്പ​ത്തി​ക ശേ​ഷി ത​ങ്ങ​ൾ​ക്കി​ല്ലെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു. പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നു ക​ർ​ഷ​ക​ർ​ക്കു സാ​ന്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്കു​ക​യോ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കാ​ടു തെ​ളി​ക്കു​ക​യോ വേ​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.
പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ ക​ർ​ശ​ന നി​ർ​ദേ​ശം ഉ​ണ്ടാ​യി​ട്ടും ഭൂ​വു​ട​മ​ക​ൾ തോ​ട്ട​ങ്ങ​ളി​ലെ കാ​ടും പ​ട​ലും നീ​ക്കം ചെ​യ്യു​ന്ന​തി​നു ത​യാ​റാ​കാ​ത്ത​ത് ആ​ക്ഷേ​പ​ങ്ങ​ൾ​ക്കി​ട ന​ൽ​കി​യി​രു​ന്നു.
കൃ​ഷി​യി​ട​ങ്ങ​ളേ​ക്കാ​ൾ കൂ​ടു​ത​ൽ കാ​ടു വ​ള​ർ​ന്നി​രി​ക്കു​ന്ന​തു ചെ​റു​കി​ട തോ​ട്ട​ങ്ങ​ളി​ലാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി ഉ​ട​മ​സ്ഥ​ർ നാ​ട്ടി​ൽ ഇ​ല്ലാ​ത്ത ചെ​റു​കി​ട വ​ൻ​കി​ട തോ​ട്ട​ങ്ങ​ൾ കാ​ട്ടു​പ​ന്നി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​വാ​സ കേ​ന്ദ്ര​മാ​യി മാ​റി. ഉ​ട​മ​സ്ഥ​രെ പോ​ലും ക​ണ്ടെ​ത്താ​ൻ പ​ലേ​ട​ത്തും ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​ത്ത​രം സ്ഥ​ല​ങ്ങ​ൾ കാ​ടു​ക​യ​റി കി​ട​ക്കു​ന്പോ​ഴാ​ണ് ക​ർ​ഷ​ക​ർ​ക്കു നോ​ട്ടീ​സു​മാ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത്.

കേ​ര​ള കോ​ൺ​ഗ്ര​സ് ധ​ർ​ണ
ഇ​ന്നു വ​ട​ശേ​രി​ക്ക​ര​യി​ൽ

പ​ത്ത​നം​തി​ട്ട: ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലെ വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​ൽ സ​ർ​ക്കാ​രി​ന്‍റെ നി​സം​ഗ​ത​ക്കെ​തി​രേ കേ​ര​ള കോ​ൺ​ഗ്ര​സ് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് വ​ട​ശേ​രി​ക്ക​ര ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ൽ പ​ടി​ക്ക​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തും. രാ​വി​ലെ 11ന് ​കേ​ര​ള കോ​ൺ​ഗ്ര​സ് ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് ധ​ർ​ണ ഉ​ദ്ഘാ​ട​നം​ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് മാ​മ്മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.