മാടപ്പള്ളി: വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ കോട്ടയം ജില്ലയില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കുന്നതില്‍ പദ്ധതി വിഹിതം 100ശതമാനം ചെലവഴിച്ച് മികച്ച സേവനം കാഴ്ച്ചവച്ച വിവിധ നിര്‍വഹണ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വിനു ജോബ് കുഴിമണ്ണില്‍ നിര്‍വഹണ ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തി. വാര്‍ഷിക പദ്ധതി നിര്‍വഹണത്തിന് വിവിധ ഘടകസ്ഥാപനങ്ങളെ ഏകോപിച്ചുകൊണ്ട് നേതൃത്വം നല്കിയ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷാജി ജേക്കബ്, എന്‍ജിനിയറിംഗ് വിഭാഗത്തിനു നേതൃത്വം നല്കിയ അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ പി.കെ. സുരേഷ്കുമാര്‍, അസി. എന്‍ജിനിയര്‍ കെ.ജെ. ജിതിന് ബോസ, പട്ടിക ജാതി വികസന ഓഫീസര്‍ എന്‍.എം. പ്രേംകുമാര്‍, വാകത്താനം സിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ. സിജി വര്‍ഗീസ് തുടങ്ങിയവര്‍ക്ക് ജോബ് മൈക്കിള്‍ എംഎല്‍എ ഉപഹാരങ്ങള്‍ വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്തില്‍ പ്രധാനമന്ത്രി അവാസ് യോജന പദ്ധതി പ്രകാരം വീട് നിര്‍മാണം പൂര്‍ത്തീകരിച്ച ഗുണഭോക്താക്കള്‍ക്ക് അസി. ഡെവലപ്പ്മെന്റ് കമ്മീഷണര്‍ ജനറല്‍ ജി. അനിസ് താക്കോല്‍ദാനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ മണിയമ്മ രാജപ്പന്, റോസമ്മ മത്തായി, കെ.എന്‍. സുവര്‍ണകുമാരി, ഷീല തോമസ് പായിപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനി രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ജോസഫ്, അലക്സാണ്ടര്‍ പ്രാക്കുഴി, ലൈസാമ്മ ആന്റണി, സബിതാ ചെറിയാന്, സൈനാ തോമസ്, ടീനാമോള്‍ റോബി, ബീനാ കുന്നത്ത് എന്നിവര്‍ പ്രസംഗിച്ചു.