ഗാന്ധിനഗര്‍: യുവാവിനെ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആര്‍പ്പൂക്കര വാരിമുട്ടം ഭാഗത്ത് കുറ്റിക്കാട്ടുചിറയില്‍ ജോജിമോന് ജോസ് (30), ആര്‍പ്പൂക്കര വില്ലൂന്നി കുളങ്ങരപറമ്പില് അരുണ്‍ രവി (29) എന്നിവരെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ കഴിഞ്ഞ രാത്രി 12നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപം ബാറിനു മുന്‍വശത്ത് തൊണ്ണംകുഴി സ്വദേശിയായ യുവാവിനെ ആക്രമിക്കുകയും കൈയിലിരുന്ന കന്പിവടി ഉപയോഗിച്ച് തലയ്ക്കടിക്കുകയുമായിയിരുന്നു. യുവാവും ഇവരും തമ്മില്‍ മുന്‍ വൈരാഗ്യമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇവര്‍ യുവാവിനെ ആക്രമിച്ചത്. പരാതിയെത്തുടര്‍ന്നു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും. ഇവരെ പിടികൂടുകയുമായിരുന്നു.