കാഞ്ഞിരപ്പള്ളി: എംജി യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയിൽ സെന്റ് ഡൊമിനിക്സ് കോളജ് 25 ഉന്നത സ്ഥാനങ്ങൾ നേടി മികച്ച വിജയം കരസ്ഥമാക്കി.
ബികോം ഫൈനാൻസ് ആൻഡ് ടാക്സേഷനിൽ മിഷാ ഷാജൻ രണ്ടാം റാങ്കും ഐവിൻ ആൻ ഷാജി മൂന്നാം റാങ്കും കരസ്ഥമാക്കി. ബിഎസ്സി ബോട്ടണി (മോഡൽ-2) യിലെ ക്ലാരിസ് റോമി, ജിസ്മി ചെറിയാൻ, ജോസ്ലിൻ തോമസ് എന്നിവർ യഥാക്രമം ആദ്യ മൂന്ന് റാങ്കുകൾ നേടി. ബിഎഫ്എം പ്രോഗ്രാമിൽ ഡോണാ തെരേസ് ഏബ്രഹാം ഒന്നാം റാങ്കും അഭിനവ് സന്തോഷ് രണ്ടാം റാങ്കും നേടി.
ബിഎസ്സി മാത്തമാറ്റിക്സ്, ബിഎസ്സി ഫിസിക്സ്, ബിഎ ഇംഗ്ലീഷ്, ബിഎസ്സി ബോട്ടണി എന്നീ പ്രോഗ്രാമുകളിലായി കോളജിലെ 25 വിദ്യാർഥികൾ യൂണിവേഴ്സിറ്റി തലത്തിൽ ആദ്യ പത്ത് സ്ഥാനങ്ങളിലെത്തി.
മികച്ച വിജയം നേടിയ വിദ്യാർഥികളെയും അധ്യാപകരെയും മാനേജ്മെന്റും പിടിഎയും അഭിനന്ദിച്ചു.