എരുമേലി: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി ടൗണ്‍ ഭാഗത്ത് ആറ്റാത്തറയിൽ മുനീറി (32)നെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസം വൈകുന്നേരം എരുമേലി കൊരട്ടി കെടിഡിസി ഭാഗത്ത് ബൈക്കിലിരുന്ന് സുഹൃത്തുമായി സംസാരിക്കുകയായിരുന്ന എരുമേലി വലിയമ്പലം സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. ഇയാളും യുവാവും തമ്മിൽ മുന്‍പുണ്ടായ വാക്കുതർക്കത്തിന്റെ പേരിൽ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് യുവാവിനെ ആക്രമിച്ചത്. പരാതിയെത്തുടര്‍ന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
എരുമേലി സ്റ്റേഷൻ എസ്എച്ച്ഒ ഇ.ഡി. ബിജു, എസ്ഐമാരായ ജയപ്രസാദ്, രാജേഷ്, സുഭാഷ്, എഎസ്ഐ ബെന്നി ജേക്കബ്, സിപിഒമാരായ സിജി കുട്ടപ്പൻ, ജിഷാദ് പി. സലീം എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.