പയ്യാവൂർ: ഗ്രാമപഞ്ചായത്ത് സാഗി പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന തൊഴിൽമേള നാളെ രാവിലെ 9.30ന് ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ അധ്യക്ഷത വഹിക്കും. കണ്ണൂർ പയ്യാവൂർ സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ചു വരെയാണ് തൊഴിൽ മേള. 50 സ്ഥാപനങ്ങൾ ജോബ് മേളയിൽ പങ്കെടുക്കും. ആയിരത്തോളം തൊഴിലവസരങ്ങളാണ് ഒരുങ്ങുന്നത്.
ഐടി, എൻജിനിയറിംഗ് മാനേജ്മെന്റ്, അക്കൗണ്ടിംഗ്, ക്ലറിക്കൽ തസ്തികകളിൽ ഉൾപ്പെടെ അവസരം ഉണ്ടാകും. ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് അന്നേദിവസം രാവിലെ 8.30 വരെ സ്കൂളിൽ സൗകര്യമുണ്ടായിരിക്കും. മലയോരത്ത് ആദ്യമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽ മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായെന്ന് പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ, സാഗി പ്രോജക്ട് കോ-ഓർഡിനേറ്റർ പി.പി. അഷ്റഫ് എന്നിവർ അറിയിച്ചു.