കണ്ണൂർ: കെഎസ്എഫ്ഇ ജീവനക്കാരുടെ കലാ സാംസ്കാരിക സംഘടനയായ ഫെസ്കയുടെ നേതൃത്വത്തിൽ നടത്തുന്ന കണ്ണൂർ മേഖലാ കലോത്സവം നാളെ കണ്ണൂർ ചേംബർ ഹാളിൽ നടക്കും. രാവിലെ 9.30ന് സിനിമാ സംവിധായകനും ഫിലിം ഡവലപ്മെന്റ് കോർപറേഷൻ ഡയറക്ടറുമായ ഷെറിൻ ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. കെഎസ്എഫ്ഇ ഡയറക്ടർ എം.സി. രാഘവൻ മുഖ്യാതിഥിയാകും. പത്ര സമ്മേളനത്തിൽ കണ്ണൂർ എജിഎം കെ.ടി. ചന്ദ്രശേഖരൻ, കെ.കെ. രവി, കെ. രസ്ന, പി.ഇഹിയ, രഞ്ജിത്ത് തോരയിൽ എന്നിവർ പങ്കെടുത്തു.