കൊല്ലം: വേനലവധിക്ക് ശേഷം അധ്യയന വര്‍ഷം ആരംഭിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ ശക്തമാക്കണമെന്ന് ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം.
വിദ്യാര്‍ഥികളുടെ സുരക്ഷ, ഗതാഗതം തുടങ്ങിയ വിഷയങ്ങള്‍ ഗൗരവമായി കണക്കിലെടുത്ത് ആവശ്യമായ പോലീസ് പട്രോളിങ്, പരിശോധനകള്‍, റോഡ് സുരക്ഷ എന്നിവ ഉറപ്പാക്കണം. തിരക്കുള്ള ജംഗ്ഷനുകളില്‍ റോഡ് മുറിച്ചുകടക്കല്‍, തിരക്ക് നിയന്തിക്കല്‍ തുടങ്ങിയവയ്ക്ക് ഹോം ഗാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുന്നത് ആലോചിക്കണമെന്ന് പി എസ് സുപാല്‍ എം എല്‍ എ പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വിപണനം തടയുന്നതിന് പ്രത്യേക പട്രോളിങ് സംവിധാനം സജ്ജമാക്കാന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്കി. നിരന്തര പരിശോധനയും ബോധവത്ക്കരണവും നടത്തണം. തെന്മലയില് ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കാലവര്‍ഷം കണക്കിലെടുത്ത് ഫയര്‍ഫോഴ്സ് യൂണിറ്റ് സംവിധാനം താത്ക്കാലികമായി ക്രമീകരണമെന്നും ഇവിടെ സ്ഥിരം യൂണിറ്റ് ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
പുനലൂര്‍ താലൂക്കാശുപത്രിയിലെ ഒഴിഞ്ഞ തസ്തികകളില്‍ നിയമനം നടത്തണം. അഡ്ഹോക്ക് വ്യവസ്ഥപ്രകാരം നഴ്സുമാരെ നിയോഗിക്കണം. അച്ചന്‍കോവില്‍ പിഎച്ച്സിയില്‍ കിടത്തിചികിത്സ തുടങ്ങണമെന്നും ആവശ്യപ്പെട്ടു.
ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് പൈപ്പുകള്‍ പൊട്ടുന്നത് പതിവാകുന്ന സാഹചര്യത്തില്‍ പ്രവൃത്തിയുടെ മേല്‍നോട്ടം വഹിക്കുന്നതിന് ഉദ്യോസ്ഥനെ നിയോഗിക്കണമെന്ന് ജി എസ് ജയലാല്‍ എംഎല്‍എ പറഞ്ഞു.
അങ്കണവാടികളെ സ്മാര്‍ട്ടാക്കുന്ന പൊന്‍കിരണം പദ്ധതിയുടെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കാനും ജനസൗഹൃദ സര്‍ക്കാര്‍ ഓഫീസുകള്‍ സാധ്യമാക്കുന്ന 'ജനപക്ഷം ചാത്തന്നൂര്‍' പദ്ധതി പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും നിര്‍ദേശം നല്കി.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും നാശനഷ്ടം സംഭവിച്ചവര്‍ക്ക് കാലതാമസമില്ലാതെ നഷ്ടപരിഹാരം നല്‍കണമെന്ന് കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ ആവശ്യപ്പെട്ടു. കൃഷിനാശം ഉണ്ടായ മേഖലകള്‍ സന്ദര്‍ശിക്കാത്ത കൃഷി ഓഫീസര്‍മാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണം. മണ്‍റോത്തുരുത്തില്‍ എത്തിച്ച ട്രാന്‍സ്ഫോര്‍മര്‍ ഉടനെ സ്ഥാപിക്കാനും നിര്‍ദേശിച്ചു.
കോര്പറേഷന് പരിധിയില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെയും അമിതകൂലി ഈടാക്കിയും ഓട്ടോറിക്ഷ സര്‍വീസ് നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എന്‍ കെ പ്രേമചന്ദ്രന് എംപിയുടെ പ്രതിനിധി കെ എസ് വേണുഗോപാല്‍ പറഞ്ഞു. ഗുണഭോക്താകള്‍ക്ക് റേഷന്‍കടകളില്‍ നിന്നും പ്രതിമാസം ലഭ്യമാകുന്ന സാധനങ്ങളുടെ വിവരങ്ങള്‍ അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചു.
ജില്ലയിലുള്ള ആംബുലന്‍സുകളുടെ ഫിറ്റ്നറ്റ് പരിശോധന, ഫയര്‍ഫോഴ്സ് വിഭാഗത്തിന്റെ എന്‍ ഒ സി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്കെതിരെ നടപടി, ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികളുടെ നിയമനം തുടങ്ങിയ വിഷയങ്ങള്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ യോഗത്തില്‍ ഉന്നയിച്ചു. മണ്ട്രോത്തുരുത്ത് വിനോദസഞ്ചാര സാധ്യതകള്‍ക്ക് മുന്‍തൂക്കം നല്കാന് ഡിടിപിസി സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
കാലവര്‍ഷം അടുക്കുന്ന സാഹചര്യത്തില്‍ തോട്, കനാല്‍ എന്നിവ ശുചീകരിച്ച് ജലമൊഴുക്ക് സുഗമമാക്കണമെന്ന് കെ ബി ഗണേഷ്കുമാര് എംഎല്‍എ യുടെ പ്രതിനിധി പറഞ്ഞു. വഴിയോരങ്ങളിലെ അനധികൃത കച്ചവടം, പാര്‍ക്കിങ് തുടങ്ങിയ ഒഴിപ്പിക്കണമെന്നും ജല്‍ജീവന്‍ മിഷന് പ്രവര്‍ത്തനം രണ്ടാംഘട്ടം ഊര്‍ജിതമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ ഡി എം ആര് ബീനാറാണി, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി ജെ ആമിന, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.