കോട്ടയം: ജില്ലാ വികസന സമിതി യോഗത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീക്ക് യാത്രയയപ്പ്. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ പുതിയ ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് മന്ദിരത്തിലെ കോൺഫറൻസ് ഹാളിൽ ചേർന്ന ആദ്യ ജില്ലാ ആസൂത്രണസമിതി യോഗശേഷമായിരുന്നു ജനപ്രതിനിധികളും ജില്ലാ തല ഉദ്യോസ്ഥരും ചേർന്നു യാത്രയയപ്പ് നൽകിയത്.
ചടങ്ങിൽ തോമസ് ചാഴികാടൻ എംപി മുഖ്യ പ്രഭാഷണം നിർവഹിച്ചു. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോബ് മൈക്കിൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, എഡിഎം. റെജി പി. ജോസഫ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, ജോസ് കെ. മാണി എംപിയുടെ പ്രതിനിധി ജയ്സൺ മാന്തോട്ടം എന്നിവർ പ്രസംഗിച്ചു. ജില്ലാ വികസന സമിതിയുടെ ഉപഹാരം ഡോ. പി.കെ. ജയശ്രീക്ക് തോമസ് ചാഴികാടൻ എംപി കൈമാറി. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മെമന്റോയും കൈമാറി. ജില്ല കളക്ടർ ഡോ. പി.കെ. ജയശ്രീ മറുപടി പ്രസംഗം നിർവഹിച്ചു.