കുമരകം: വേമ്പനാട്ടുകായലിനെ പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി കുമരകം ഹൗസ് ബോട്ട് ഓണേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ക്ലീൻ വേമ്പനാട് പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമാവും.
വിവിധ താേടുകളിലൂടെ വേമ്പനാട്ടുകായലിലേക്ക് ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹൗസ് ബോട്ടുകളിൽ ശേഖരിച്ച് കരയിൽ എത്തിക്കുന്നതാണ് പദ്ധതി. ഇതിനായി ഒരു ലക്ഷത്തോളം രൂപ മുടക്കി വല ഘടിപ്പിച്ച അലൂമിനിയം തോട്ടികൾ എല്ലാ ബോട്ടുകളിലും സജ്ജമാക്കി കഴിഞ്ഞു.
പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ചീപ്പുങ്കലിൽ കോട്ടയം കളക്ടർ ഡോ.പി.കെ. ജയശ്രീ നിർവഹിക്കും. മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റ് എൻജിനിയർ ബിജു, ഹൗസ് ബോട്ട് ഓണേഴ്സ് സൊസൈറ്റി പ്രസിഡന്റ് ഷനോജ് ഇന്ദ്രപ്രസ്ഥം, സെക്രട്ടറി സോജി ജെ. ആലുപറമ്പിൽ തുടങ്ങിയവർ സംസാരിക്കും.