ചങ്ങനാശേരി: ആത്മതാകേന്ദ്രത്തിന്റെ സപ്പോര്‍ട്ട് എ ചൈല്‍ഡ് പ്രവര്‍ത്തന പദ്ധതി ഒരു ജീവകാരുണ്യ പ്രവര്‍ത്തനവും സഭയുടെ സാമൂഹിക പ്രതിബദ്ധതയുടെ മാതൃകയുമാണെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. അതിരൂപത ആത്മതാ കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള സപ്പോര്‍ട്ട എ ചൈല്‍ഡ് പദ്ധതിയുടെ 19 -ാമത് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്.
ആത്മതാ കേന്ദ്രം ഡയറക്ടര്‍ ഫാ. ജോണ്‍ വടക്കേക്കളം അധ്യക്ഷത വഹിച്ചു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ കുട്ടികൾക്കുള്ള പഠനോപകരണ വിതരണം ജെസിഎ പ്രസിഡന്റ് ജോബി ജോസഫ്, എന്‍.പി. തോമസ് നടയ്ക്കല്‍, അരുണ്‍ ആലുങ്കല്‍ എന്നിവരും പ്രഫ. മറിയാമ്മ ജോസഫ് അറുപറയില്‍, ഡോ. രാജു തോമസ് ചെത്തിപ്പുഴ, ജോണി പാലമുറിയില്‍, കുട്ടിയമ്മ അലക്സാണ്ടര്‍ എന്നിവര്‍ സാമ്പത്തികസഹായ വിതരണവും നിര്‍വഹിച്ചു. ഡോ.എസ്.ജി. ബിജു, ജോബ് എ.റ്റി. അറുപറയില്‍, ജോസ് കുളങ്ങര, റ്റി.എം. മാത്യു തച്ചിലേട്ട്, ജിന്‍സി രാജന്, ട്രീസാ മാത്യു എന്നിവര്‍ പ്രസംഗിച്ചു.