ചങ്ങനാശേരി: നെല്‍കര്‍ഷകര്‍ക്ക് നെല്ലിന്റെ വില സമയബന്ധിതമായി കൊടുത്തുതീര്‍ക്കണമെന്ന് അതിരൂപത മാതൃവേദി -പിതൃവേദി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. . കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടു മാതൃവേദി -പിതൃവേദി നേതൃത്വം നടത്തിയ ധര്‍ണ അതിരൂപത പിതൃവേദി പ്രസിഡന്റ് ജിനോദ് ഏബ്രാഹം ഉദ്ഘാടനം ചെയ്തു.
പ്രതികൂല കാലാവസ്ഥയോടും തൊഴില്‍ പ്രതിസന്ധികളോടും പോരാടി പാടത്തു പൊന്നു വിളയിക്കുന്ന കര്‍ഷകരോടുള്ള കടുത്ത അവഗണനയെ അപലപിച്ചുകൊണ്ടുള്ള പ്രമേയം അതിരൂപത സെക്രട്ടറി ജോഷി കൊല്ലാപുരം അവതരിപ്പിച്ചു. മാതൃവേദി പ്രസിഡന്റ് ബീന ജോസഫ്, സെക്രട്ടറി മിനി തോമസ്, ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ബിജോ ഇരുപ്പക്കാട്ട്, സിസ്റ്റര്‍ ജോബിന് എഫ്സിസി എന്നിവര്‍ പ്രസംഗിച്ചു.