കോട്ടയം: വെൽഫെയർ ബോർഡിൽ പെൻഷൻ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിനായി അപേക്ഷ സമർപ്പിച്ച പ്രവാസികൾ നാലു മാസമായി കാത്തിരിക്കുകയാണെന്ന് പ്രവാസി ജനത വെൽഫെയർ അസോസിയേഷൻ. അണ്ടർ പ്രോസസിംഗ് എന്നാണ് ബോർഡിൽനിന്നു ലഭിക്കുന്ന മറുപടി.
മറ്റു പല ആവശ്യങ്ങൾക്കായുള്ള അപേക്ഷകളിന്മേലും നടപടിയെടുക്കുവാൻ കാലതാമസം നേരിടുന്നു. അപേക്ഷ ലഭിച്ചാൽ വൈകാതെ തീരുമാനങ്ങൾ നടത്തിക്കൊണ്ടിരുന്ന ബോർഡിന്റെ പ്രവർത്തനങ്ങൾ ഇപ്പോൾ മന്ദഗതിയിൽ ആയിരിക്കുന്നു. ഇതിൽ പ്രവാസികൾ ആശങ്കാകുലരാണ്. സർക്കാർ ഇടപെട്ട് പ്രവാസി ബോർഡിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുവാൻ നടപടി സ്വീകരിക്കണമെന്ന് പ്രവാസി ജനത വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു.
സംസ്ഥാനപ്രസിഡന്റ് ജോസ് തോമ്പുംകുഴി, കെ.വി. തോമസ്, ഷാഹുൽ ഹമീദ്, ലോറൻസ് എറണാകുളം, ഫിലിപ്പ് കവിയൂർ, പി.പി. തോമസ് എന്നിവർ പ്രസംഗിച്ചു.