പെരുവന്താനം: സെന്റ് ആന്റണീസ് കോളജിന് അക്കാഡമിക് മികവിനു ദേശീയ, അന്തർദേശീയ അവാർഡുകൾ. എംജി യൂണിവേഴ്സിറ്റി തലത്തിൽ ഒന്നും രണ്ടും റാങ്കുകൾ ഉൾപ്പെടെ വിദ്യാർഥികൾ നിരവധി റാങ്ക് നേട്ടങ്ങൾ കൈവരിച്ചു.
കോളജിനു ദുബായ് സ്പോർട്സ് കൗൺസിൽ ഏർപ്പെടുത്തിയ അക്കാഡമിക് മികവിനുള്ള അവാർഡ് ദുബായിൽ നടന്ന സമ്മേളനത്തിൽ ദുബായ് സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഹിസ് എക്സലൻസി സൈദ് ഹരിബ് കോളജ് ചെയർമാൻ ബെന്നി തോമസിന് കൈമാറി.
കോളജിലെ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥികൾ ഫിഫ വേൾഡ് കപ്പിന്റെ കേറ്ററിംഗ് ഡിവിഷനിൽ പങ്കെടുത്തു സേവനം ചെയ്തതു പരിഗണിച്ച് ഫിഫ വേൾഡ് കപ്പ് സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയ അവാർഡ് ഫിഫ ഖത്തർ വേൾഡ് കപ്പ് സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹിസ് എക്സലൻസി ഹസൻ അയി തവാഡിയും അക്കാദമിക് എക്സലൻസ് അവാർഡ് കൃഷി മന്ത്രി ടി. പ്രസാദും മികച്ച അധ്യാപക വിദ്യാർഥി സൗഹൃദ കാമ്പസിനുള്ള കെവൈഎംഎ കാഞ്ഞിരപ്പള്ളി ഏർപ്പെടുത്തിയ അവാർഡ് വാഴൂർ സോമൻ എംഎൽഎയും കോളജ് അധികൃതർക്കു കൈമാറി.
എംജി യൂണിവേഴ്സിറ്റി തലത്തിൽ നിരവധി അവാർഡുകൾ നേടിയിട്ടുള്ള കോളജ് യുജിസി രണ്ട് (എഫ്) എൻലിസ്റ്റ് ചെയ്യപ്പെട്ടതും ഈ വർഷമാണ്. സ്വദേശത്തും വിദേശത്തും ജോലി ഉറപ്പു നൽകുന്ന നിരവധി കോഴ്സുകളുള്ള കോളജിൽ എല്ലാ വർഷവും ശമ്പളത്തോടുകൂടി യുഎഇയിൽ ഇന്റേൺഷിപ്പ് നടത്താൻ സാധിക്കുന്ന ബിഎസ്സി ഹോട്ടൽ മാനേജ്മെന്റ് കോഴ്സും നിലവിലുണ്ട്.എസിസിഎ, സിഎ, സിഎംഎ, സിപിഎ, ഇഎ തുടങ്ങിയ ഇന്റർനാഷണൽ കോഴ്സുകളും നടക്കുന്നുണ്ട്.