വെള്ളാവൂര്‍: പ്ലാക്കല്‍പടി - വെള്ളാവൂര്‍ റോഡ് ആധുനിക നിലവാരത്തില്‍ നവീകരിക്കുന്നതിന് 11.27 കോടി രൂപയുടെ അന്തിമാനുമതി ലഭിച്ചതായി ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അറിയിച്ചു. 5.5 മീറ്റര്‍ വീതിയില്‍ ബിഎംബിസി നിലവാരത്തില്‍ തയാറാക്കുന്ന റോഡില്‍ നിലവിലെ പഴയ പാലങ്ങള്‍ക്കു പകരം പാലങ്ങള്‍, സംരക്ഷണഭിത്തികള്‍, ഓടകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രവൃത്തിക്കുശേഷം അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പരിപാലനത്തിന് ഒരുകോടി രൂപ അധികമായി അനുവദിച്ചിട്ടുണ്ട്.
പിഎംജിഎസ്വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന പദ്ധതിക്ക് ടെൻഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. 2019 കാലഘട്ടത്തില്‍ ഈ റോഡ് പിഎംജിഎസ്വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് നിവേദനം സമര്‍പ്പിച്ച് പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.
പിന്നീട് കോവിഡ് മൂലം നടപടികള്‍ വൈകി. സംസ്ഥാന സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിക്കുന്ന പദ്ധതികള്‍ക്കാണ് അനുമതി ലഭിക്കുന്നത്.